ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചതിനെതുടർന്ന് കാറുകളുടെ വിലയിൽ മാറ്റങ്ങൾ വരുത്തി മാരുതി സുസൂക്കി. ഇളവുകളുടെ നേട്ടങ്ങൾ മുഴുവനും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന തരത്തിലാണ് സുസൂക്കിയുടെ നടപടി. വാഹന വ്യവസായത്തിലെ നിർണായക സമയമായി കണക്കാക്കുന്ന വരാനിരിക്കുന്ന ഫെസ്റ്റിവൽ സീസണോടനുബന്ധിച്ച് 22 മുതൽ പുതിയ വില പ്രാബല്യത്തിൽ വരും.
മാരുതി സുസുക്കി സിഫ്റ്റ്
ഇന്ത്യയിൽ ഏറ്റവും ജനപ്രിയമുള്ള മാരുതിയുടെ ഹാച്ച്ബാക്കാണ് സ്വിഫ്റ്റ്. ഇവക്ക് 22 മുതൽ ഇതിന് 1.08 ലക്ഷം വരെ വിലക്കിഴിവ് ലഭിക്കും.
ആൾട്ടോ കെ10
പരിഷ്കരിച്ച ജി.എസ്.ടി പ്രകാരം ആൾട്ടോ കെ10ന്‍റെ വിലയിൽ 53000 രൂപ വരം വില കുറയും
എസ്പ്രസ്സോ
എസ് പ്രസ്സോ 53000 രൂപ വരെ വിലക്കുറവിൽ 3.90 ലക്ഷം മുതലുള്ള ഷോറൂം വിലയിൽ ഇനി ഉപഭോക്താക്കൾക്ക് ലഭ്യമായി തുടങ്ങും.
വാഗൺആർ
സെലേറിയോ
വേരിയന്‍റിനനുസരിച്ച് സെലേറിയോക്ക് 63000 രൂപ വരെ വിലക്കിഴിവ് ലഭിക്കും.
ഡിസൈർ
സുസൂക്കി ഡിസൈറിന് 84000 രൂപ വരെ വില കുറഞ്ഞ് 6.24 ലക്ഷം ഷോറൂം വിലയിൽ ലഭ്യമാകും.
ബാലെനോ
സുസൂക്കി ബാലെനോക്ക് 85000 രൂപ വരെയാണ് വില കുറയുന്നത്. ആൽഫ എം.ടി വേരിയന്‍റുകളിൽ ഏറ്റവും വലിയ തുകയുടെ വിലക്കിഴിവ് ബാലെനോക്കാണ്.
ഇഗ്നിസ്
സുസൂക്കി ഇഗ്നിന് 69000 രൂപ വരെ വിലക്കിഴിവ് ലഭിക്കും. ഇതോടെ 5.35 ലക്ഷമാകും എക്സ് ഷോറൂം പ്രൈസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.