ബലേനോ ആർ.എസിന്‍റെ 7213 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി; കാരണം ഇതാണ്

ബലേനോ ആർ.എസ് മോഡലിന്‍റെ 7213 യൂണിറ്റുകൾ തിരിച്ചുവിളിച്ച് മാരുതി സുസുക്കി. ബ്രേക്കിങ്ങ് സംവിധാനത്തെ സഹായിക്കുന്ന വാക്വം പമ്പിലെ തകരാർ പരിഹരിക്കാനാണ് നടപടിയെന്ന് കമ്പനി അറിയിച്ചു. 2016 ഒക്ടോബർ 27നും 2019 നവംബർ ഒന്നിനും ഇടയിലിൽ നിർമിച്ച ബലേനോ ആർ.എസിന്‍റെ യൂണിറ്റുകൾ ആണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

'ബ്രേക്കിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വാക്വം പമ്പിൽ തകരാറുണ്ടാകാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു. ചിലപ്പോൾ ബ്രേക്ക് പെഡൽ ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായോക്കാം. മാരുതി സുസുക്കിയുടെ അംഗീകൃത വർക്ക്‌ഷോപ്പുകളിൽ നിന്ന് കേടായ ഭാഗങ്ങൾ സൗജന്യമായി മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്'- മാരുതി ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

നിലവിൽ മാരുതി നിർത്തലാക്കിയ മോഡലാണ് ബലേനോ ആർ.എസ്. ഇപ്പോൾ വിപണിയിലുള്ളത് പുതുതലമുറ ബലേനോയാണ്. 2017 മാർച്ചിൽ പുറത്തിറക്കിയ ബലേനോ ആർ.എസ്, 2020 ജനുവരിയിൽ നിർത്തലാക്കി.

ബി.എസ്6 പേസ്1 എമിഷൻ മാനദണ്ഡങ്ങൾ 2020 ഏപ്രിലിൽ പ്രാബല്യത്തിൽ വരുന്നതിന്‍റെ ഭാഗമായിരുന്നു ഇത്. 102 എച്ച്.പി കരുത്തും 150 എൻ.എം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 3സിലിണ്ടർ 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ഡി.ഐ.ടി.സി പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.

Tags:    
News Summary - Maruti Suzuki Baleno RS recalled, here is why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.