മാർച്ചിലും മാരുതി തന്നെ, ആദ്യ പത്തിൽ ഇടംപിടിച്ച് ഈ കാറുകൾ

പതിവ് തെറ്റിയില്ല, മാർച്ച് മാസത്തെ കാർ വിൽപനയിലും ഒന്നാം സ്ഥാനം നിലനിർത്തി മാരുതി സുസുക്കി. കണക്കുകൾ പ്രകാരം 132763 കാറുകളാണ് മാർച്ചിൽ മാരുതി വിറ്റഴിച്ചത്. ഏറ്റവും അധികം വിൽപനയുള്ള ആദ്യ പത്തു കാറുകളിൽ ഏഴും മാരുതി സുസിക്കിയുടേത് തന്നെയാണെന്നത് മറ്റൊരു സവിശേഷതയായി. 50600 കാറുകളാണ് രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായി വിറ്റത്.

മൂന്നാം സ്ഥാനത്തുള്ള ടാറ്റ 44047, നാലാം സ്ഥാനത്തുള്ള മഹീന്ദ്ര 35976, അ‍ഞ്ചാം സ്ഥാനത്തുള്ള കിയ 21501 എന്നിങ്ങനെയാണ് കണക്ക്. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് സ്വിഫ്റ്റ് ആണ് വിൽപനയിൽ ഒന്നാം സ്ഥാനം നേടിയത്. 17559 യൂണിറ്റാണ് വിൽപന നേടിയത്. കഴിഞ്ഞ വർഷം മാർച്ചിൽ ഇത് 13623 യൂണിറ്റായിരുന്നു. 29 ശതമാനമാണ് വളർച്ച.

രണ്ടാം സ്ഥാനം മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ വാഗൺ ആറിനാണ്. 17305 യൂണിറ്റ് വിൽപനയുണ്ടെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വിൽപനയിൽ കുറവാണുള്ളത്. മാരുതിയുടെ മുഖം മിനുക്കിയെത്തിയ കോംപാക്ട് എസ്‍.യു.വി ബ്രെസയാണ് 16227 യൂണിറ്റുമായി മൂന്നാം സ്ഥാനത്തുള്ളത്. 2022 മാർച്ചിനെ അപേക്ഷിച്ച് വിൽപനയിൽ 30 ശതമാനത്തിന്‍റെ വളർച്ച കൈവരിക്കാൻ ബ്രെസക്കായി.

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയാണ് 16168 യൂണിറ്റ് വിൽപനയുമായി നാലാം സ്ഥാനത്ത്. 14769 യൂണിറ്റുമായി ടാറ്റയുടെ കോംപാക്ട് എസ്‍.യു.വി നെക്സോൺ ആണ് അഞ്ചാം സ്ഥാനത്തുള്ളത്. 14026 യൂണിറ്റ് വിൽപനയുമായി ഹ്യുണ്ടായ് ക്രെറ്റയാണ് ആറാം സ്ഥാനത്ത്.

13394 യൂണിറ്റ് വിൽപനയുമായി മാരുതി സുസുക്കിയുടെ കോംപാക്ട് സെഡാൻ ഡിസയറാണ് ഏഴാമതുള്ളത്. 11995 യൂണിറ്റുമായി എട്ടാം സ്ഥാനത്ത് മാരുതി ഇക്കോയാണുള്ളത്. 10894 യൂണിറ്റുമായി ടാറ്റ പഞ്ച് ഒമ്പതാം സ്ഥാനത്തുണ്ട്. മാരുതി ഗ്രാൻഡ് വിറ്റാരയാണ് 10045 യൂണിറ്റുമായി പത്താമതുള്ളത്.

Tags:    
News Summary - Maruti is the number one in March too, and these cars are in the top ten

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.