രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി, അവരുടെ വാഹനങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മാരുതി സുസുക്കി ആൾട്ടോ കെ 10 ഉൾപ്പെടെയുള്ള വാഹങ്ങളിൽ എയർബാഗുകളുടെ എണ്ണത്തിൽ വർദ്ധനവ് വരുത്തിയിരിക്കുകയാണ്. മാരുതിയുടെ വാഹന നിരയിലെ ഏറ്റവും വിലകുറഞ്ഞ വാഹനത്തിന് വരെ സുരക്ഷ വർദ്ധിപ്പിക്കുന്നതോടെ ജനങ്ങൾക്കിടയിൽ വാഹനത്തിന് കൂടുതൽ വിശ്വസ്ഥത കൈവരിക്കാൻ സാധിക്കുമെന്നാണ് മാരുതി കരുതുന്നത്.
ആൾട്ടോ കെ 10ന്റെ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ ഉൾപ്പെടുത്തിയുള്ള അപ്ഡേറ്റ് ആണ് മാരുതി ഇപ്പോൾ കൊണ്ട് വന്നിട്ടുള്ളത്. പുതിയ അപ്ഡേറ്റോട് കൂടി വാഹനത്തിന്റെ വിലയിൽ ചെറിയ മാറ്റം വന്നിട്ടുണ്ട്. നിലവിൽ ലഭിച്ചിരുന്ന വിലയിൽ നിന്നും 16,000 രൂപ മാത്രം അധികം നൽകി യാത്രയുടെ സുരക്ഷ ഉറപ്പാക്കാം. 4.23 ലക്ഷം രൂപയാണ് ആൾട്ടോ കെ 10ന്റെ പ്രാരംഭ എക്സ് ഷോറൂം വില. ഏറ്റവും ഉയർന്ന വേരിയന്റിന് 6.21 ലക്ഷം രൂപയുമാണ് എക്സ്‍ഷോറൂം വില വരുന്നത്. മാരുതി ആൾട്ടോ കെ 10ന് നിലവിൽ 8 വേരിയന്റുകളാണുള്ളത്.
സുരക്ഷക്ക് പുറമെ കൂടുതൽ അഡ്വാൻസ്ഡ് ഫീച്ചറുകളും പുതിയ കെ 10ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ് എയർബാഗുകൾക്ക് പുറമെ, റിയർ പാർക്കിങ് സെൻസർ, എല്ലാ പിൻ യാത്രക്കാർക്കും 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (എ.ബി.എസ്), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്സ് ഡിസ്ട്രിബൂഷൻ (ഇ.ബി.ഡി) തുടങ്ങിയ ഫീച്ചറുകൾ കൂടി മാരുതി കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പുതിയ കെ 10ന്റെ സുരക്ഷയിൽ മാത്രമാണ് മാറ്റം വരുത്തിയെതെന്ന് മാരുതി പറഞ്ഞു. പെട്രോൾ, സി.എൻ.ജി വകഭേദങ്ങളിലായി എട്ട് വേറിയറ്റുകളിൽ വാഹനം ലഭിക്കും. 1.0 ലിറ്റർ 3-സിലിണ്ടർ കെ 10സി പെട്രോൾ എഞ്ചിന് 67 ബി.എച്ച്.പി കരുത്തും 89 എൻ.എം മാക്സിമം ടോർക്കിലുമാണ് വാഹനം സജ്ജീകരിച്ചിട്ടുള്ളത്.
5-സ്പീഡ് മാനുവൽ, 5-സ്പീഡ് ഓട്ടോമാറ്റിക് എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളാണ് കെ 10നുള്ളത്. മാനുവലിന് 24.39 കിലോമീറ്ററും ഓട്ടോമാറ്റിക്കിന് 24.90 കിലോമീറ്ററും സി.എൻ.ജി വേരിയന്റിന് 33.85 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്.
2000-ത്തിൽ പുറത്തിറക്കിയ വാഹനം ഇതുവരെ 46 ലക്ഷം യൂനിറ്റുകൾ വിറ്റഴിക്കപ്പെട്ടെന്നാണ് മാരുതിയുടെ അവകാശം. ഒരു ഫാമിലിക്ക് സുഖമായി ഉപയോഗിക്കാൻ കഴിയുന്ന കാറിന്റെ കുറഞ്ഞ വിലയും ഉയർന്ന മൈലേജും ചിലവ് കുറഞ്ഞ അറ്റകുറ്റപണിയുമാണ് വാഹനത്തെ ജനപ്രിയമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.