എക്​സ്​ യു വി 500 ഒാ​േട്ടാമാറ്റിക്​ വിപണിയിൽ; മാനുവലിനേക്കാൾ 1.21 ലക്ഷം വില കൂടും

ബി.എസ്​ 6 നിയന്ത്രണങ്ങൾ വന്നതോടെ പിൻവലിച്ച എക്​സ്​ യു വി 500 ഒാ​േട്ടാമാറ്റികിനെ വീണ്ടും വിപണിയിൽ എത്തിച്ച്​ മഹീന്ദ്ര. എഞ്ചിനെ നിലവിലെ നിയമങ്ങൾക്കനുസരിച്ച്​ പരിഷ്​കരിച്ചാണ്​ കമ്പനി വാഹനം വിപണിയിൽ എത്തിക്കുന്നത്​. ഡീസൽ എഞ്ചിനിൽ​ ആറ്​ സ്​പീഡ്​ ടോർക്​ കൺവെർട്ടർ ഗിയർബോക്​സാണ്​​ ഇണക്കിച്ചേർത്തിരിക്കുന്നത്​.

W7, W9 and W11(O) എന്നിങ്ങ​െ ന മൂന്ന്​ വേരിയൻറുകളിൽ വാഹനം ലഭ്യമാണ്​. ഏറ്റവും താഴെയുള്ള മോഡലിന്​ 15.65ലക്ഷമാണ്​ വില. ഏറ്റവും ഉയർന്ന വേരിയൻറിന്​ 18.88ലക്ഷം മുടക്കണം. എക്​സ്​ യു വി മാനുവലിനെ അപേക്ഷിച്ച്​ 1.21 ലക്ഷം വില കൂടുതലാണ്​ ഒാ​േട്ടാമാറ്റികിന്​. 155 എച്ച്പി ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ എം ഹോക്​ ഡീസൽ എഞ്ചിൻ മികച്ചതാണ്​. ക്ലച്ചിൽ നിന്ന്​ കാലെടുത്താൽ വാഹനം മുന്നോട്ട്​ പോകുന്ന ക്രീപ്​ ഫ​ംഗ്​ഷൻ നൽകിയിട്ടുണ്ട്​.

മൂന്ന് നിര സീറ്റുകളുള്ള വാഹനങ്ങളിൽ എതിരാളികളില്ലാതെ വിലസിയിരുന്ന എക്​സ്​ യു വിക്ക്​ നിലവിൽ എം.ജി ഹെക്​ടർ പ്ലസിൽ നിന്ന്​ കടുത്ത മത്സരമാണ്​ നേരിടേണ്ടിവരുന്നത്​. എം‌ജിക്ക് ഡീസൽ ഓട്ടോമാറ്റിക് വേരിയൻറ്​ ഇല്ല. എന്നാൽ പെട്രോളിൽ മികച്ച ഒാേട്ടാമാറ്റിക്​ ലഭ്യമാണ്. ഹെക്​ടർ പ്ലസിന്​ അൽപ്പം വില കൂടുതലാണ്​ എന്നത്​ മഹീന്ദ്രക്ക്​ ആശ്വാസം പകരുന്നുണ്ട്​.

മിഡ്-സൈസ് എസ്‌ യു വികളിൽ പുതുതായി വന്ന ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ എന്നിവയും എക്​സ്​ യു വിക്ക്​ വെല്ലുവിളിയാണ്​. ഇവയെല്ലാം ഡീസൽ ഓട്ടോമാറ്റിക് മോഡലുകൾ ലഭ്യമാക്കുന്നുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.