ന്യൂഡൽഹി: മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇലക്ട്രിക് വാഹനങ്ങളായ എക്സ് ഇവി 9 ഇ, ബിഇ 6 എന്നിവയുടെ ബുക്കിങ് തിയതിയും വേരിയന്റ് അനുസരിച്ചുള്ള വില വിവരവും പുറത്തുവിട്ടു. ബുധനാഴ്ച ഡൽഹിയിൽ നടന്ന ഔദ്യോഗിക ചടങ്ങിലാണ് കമ്പനി ഇതറിയിച്ചത്. അഞ്ച് വേരിയന്റുള്ള ബിഇ 6ന് 18.90 ലക്ഷം മുതൽ 26.90 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില വരുന്നത്. പ്രീമിയം മോഡലായ എക്സ് ഇവി 9ഇ 21.90 ലക്ഷത്തിൽ ആരംഭിക്കുന്നു. 30.50 ലക്ഷം രൂപയാണ് ഏറ്റവും ടോപ് വേരിയന്റിന്റെ എക്സ് ഷോറൂം വില.
പാക്ക് വൺ (59 kwh): 18.90 ലക്ഷം
പാക്ക് വൺ എബോവ് (59 kwh): 20.50 ലക്ഷം
പാക്ക് ടു (59 kwh): 21.90 ലക്ഷം
പാക്ക് ത്രീ സെലക്ട് (59 kwh): 24.50 ലക്ഷം
പാക്ക് ത്രീ (79 kwh): 26.90 ലക്ഷം
മഹീന്ദ്ര എക്സ് ഇവി 9ഇ (എക്സ് ഷോറൂം)
പാക്ക് വൺ (59 kwh): 21.90 ലക്ഷം
പാക്ക് ടു (59 kwh): 24.90 ലക്ഷം
പാക്ക് ത്രീ സെലക്ട് (59 kwh): 27.90 ലക്ഷം
പാക്ക് ത്രീ (79 kwh): 30.50 ലക്ഷം
പാക്ക് വൺ/വൺ എബോവ്: ആഗസ്റ്റ് 2025
പാക്ക് ടു: ജൂലൈ 2025
പാക്ക് ത്രീ സെലക്ട്: ജൂൺ 2025
പാക്ക് ത്രീ: മാർച്ച് 2025
ഉപഭോക്താക്കൾക്ക് ഫെബ്രുവരി 14 മുതൽ ഔദ്യോഗിക വെബ്സൈറ്റ് വഴി ബുക്കിങ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. ബിഇ 6, എക്സ് ഇവി 9ഇ എന്നിവ പുതിയൊരു ഇലക്ട്രിക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. എസി വാൾ ബോക്സ് ചാർജറുകൾക്ക് കമ്പനി പണം ഈടാക്കും.
7.2 kw എസി ചാർജറിന് 50,000 രൂപയും 11.2 kw എസി ചാർജറിന് 75,000 രൂപയുമാണ് വില. ഇൻഗ്ലോ കൂടാതെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളും കമ്പനി നൽകുന്നു. മഹീന്ദ്ര ബിഇ 6, എക്സ് ഇവി 9ഇ എന്നിവയ്ക്ക് ക്രാഷ് ടെസ്റ്റിലൂടെ ഭാരത് എൻ.സി.എ.പി സുരക്ഷാ 5 സ്റ്റാർ റേറ്റിങ് ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.