മഹീന്ദ്രയുടെ വാഹനങ്ങൾ

ഉപഭോക്താക്കളെ കൈവിടാതെ മഹീന്ദ്ര; E20 ഇന്ധനം നിറച്ചാലും വാഹനങ്ങൾക്ക് വാറണ്ടി

എഥനോൾ കലർത്തിയ പെട്രോൾ രാജ്യത്തെ ഇന്ധന സ്റ്റേഷനുകളിൽ നിന്നും വിതരണം ചെയ്യുമെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചതിന് പിന്നാലെ വെട്ടിലായി വാഹന ഉടമകൾ. E20 ഇന്ധനത്തിന് അനുസൃതമായി പഴയ വാഹങ്ങൾ രൂപകൽപ്പന ചെയ്തിട്ടില്ലാത്തതിനാൽ വാഹനത്തിനും എൻജിനും ഇത് പല തരത്തിലുള്ള കേടുപാടുകൾ സൃഷ്ടിക്കുമെന്ന ആരോപണങ്ങൾ ഉയർന്നതോടെ വിഷയം സുപ്രീംകോടതിയിൽ വരെ എത്തി. എന്നാൽ രാജ്യത്തെ പരമോന്നത നീതിപീഠം ഈ പൊതുതാത്പര്യ ഹരജി തള്ളി. രാജ്യത്ത് അസംസ്കൃത എണ്ണ ഇറക്കുമതി കുറക്കാനും കർഷകരെ സഹായിക്കാനായി E20 ഇന്ധനത്തെ പ്രോത്സാഹിപ്പിക്കണം എന്നായിരുന്നു സുപ്രീംകോടതിയുടെ തീരുമാനം.

എന്നാൽ E20 ഇന്ധനം വാഹങ്ങളിൽ നിറക്കുക വഴി പഴയ വാഹനങ്ങളിൽ ഇന്ധനക്ഷമത കുറയുകയും ഫ്യൂവൽ സിസ്റ്റം തകരാറാവുകയും ചെയ്യുന്ന പരാതിയുമായി നിർമാണ കമ്പനികളെ സമീപിച്ചാൽ E20 പെട്രോൾ നിറക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഇത്തരം തകരാറുകളുടെ അറ്റകുറ്റപണികൾക്ക് വാറണ്ടി ലഭിക്കില്ലെന്നുമാണ് ചില കമ്പനികൾ പറയുന്നത്. എന്നാൽ E20 ഇന്ധനത്തിന്റെ കാര്യത്തിൽ കമ്പനിയുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. E20 പെട്രോൾ മഹീന്ദ്രയുടെ ഏത് വാഹനത്തിൽ നിറച്ചാലും ഉപഭോക്താക്കൾക്ക് വാറണ്ടി പരിരക്ഷ ലഭിക്കുമെന്ന് വാഗ്‌ദാനം മഹീന്ദ്ര നൽകിയതോടെ കമ്പനി കൂടുതൽ ജനപ്രിയമാവുകയാണ്.

'2025 ഏപ്രിൽ മുതൽ നിർമിച്ച എല്ലാ വാഹനങ്ങളും E20 മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ട്. ഇവ മികച്ച പ്രകടനം കാഴ്ചവെക്കാൻ പ്രത്യേകം തയ്യാറാക്കിയതാണ്. എന്നാൽ ഏപ്രിലിന് മുമ്പ് നിർമിച്ച വാഹങ്ങളും പഴയ വാഹനങ്ങളിലും ഈ ഇന്ധനം ഉപയോഗിക്കാം. ഇതുവഴി ഇന്ധനക്ഷമതയിലോ ആക്സിലറേഷനിലോ ചെറിയ വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഉത്തരവാദിത്വമുള്ള നിർമാതാവെന്ന നിയയിൽ E20 ഇന്ധനം ഉപയോഗിക്കുന്ന വാഹങ്ങൾക്ക് തുടർന്നും എല്ലാ വാറണ്ടികളും ലഭിക്കുമെന്ന്' കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്.

ഇതോടെ മഹീന്ദ്ര ഉപഭോക്താക്കളുടെ ആശങ്കകൾ ഒരുപരിധിവരെ അവസാനിച്ചു. 2030ൽ ഇന്ത്യയിലുടനീളം 20% എഥനോൾ മിശ്രിതം കലർത്തിയ പെട്രോൾ വിൽപ്പന നടത്തി ലക്ഷ്യം കൈവരിക്കാനാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നതെന്ന് നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. 

Tags:    
News Summary - Mahindra gave Warranty on vehicles even if filled with E20 fuel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.