കേരളത്തിലെ വാഹന രജിസ്​ട്രേഷനിൽ വൻ ഇടിവ്​; രാജ്യ​െത്ത ഏറ്റവും മോശം അവസ്​ഥ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളമുള്ള പുതിയ വാഹന രജിസ്​ട്രേഷനുകളുടെ കണക്ക്​ പുറത്തുവന്നപ്പോൾ ഏറ്റവും വലിയ ഇടിവ്​ രേഖപ്പെടുത്തി കേരളം. തൊട്ടുമുമ്പുള്ള കാലയളവിനെ അപേക്ഷിച്ച്​ 15ശതമാനത്തി​െൻറ ഇടിവാണ്​ സംസ്​ഥാനത്ത്​ ഉണ്ടായത്​. 2020 ഏപ്രിൽ മുതൽ 2021 മെയ്​ വരെയുള്ള കാലയളവിൽ 1,63,186 വാഹനങ്ങളാണ് കേരളത്തിൽ പുതുതായി രജിസ്​റ്റർ ചെയ്​തത്​. രാജ്യത്ത്​ ഏറ്റവുംകൂടുതൽ വാഹനങ്ങൾ പുറത്തിറങ്ങിയ 10 സംസ്​ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഇടംപിടിച്ചിട്ടുണ്ട്​.


പട്ടികയിൽ ഒന്നാം സ്​ഥാനത്തുള്ളത്​ മഹാരാഷ്​ട്രയാണ്​. ഓട്ടോമോട്ടീവ് അനലിറ്റിക്‌സ് പ്രൊവൈഡറായ ജാറ്റോ ഡൈനാമിക്സ് ഇന്ത്യ പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം 2021 ഏപ്രിലിൽ ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ നടന്നത്​ മഹാരാഷ്ട്രയിലാണ്​. ഗതാഗത വകുപ്പി​െൻറ വാഹൻ ഓൺലൈൻ പോർട്ടലിൽ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം 2,82,330 വാഹനങ്ങൾ മഹാരാഷ്ട്രയിൽ പുതുതായി നിരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷശത്ത അപേക്ഷിച്ച്​ ആറ് ശതമാനം ഇടിവാണ്​ മഹാരാഷ്​ട്രയിൽ ഉണ്ടായത്​.

ഉത്തർപ്രദേശ് ആണ്​ രണ്ടാം സ്ഥാനത്തെത്തിയത്, 2,59,510 യൂണിറ്റുകൾ​. യു.പിയിൽ 11 ശതമാനം ഇടിവാണ്​ വാഹന രജിസ്​ട്രേഷനിൽ ഉണ്ടായത്​. 2,25,557 യൂനിറ്റുമായി ഗുജറാത്ത് മൂന്നാമതെത്തി.​ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 11 ശതമാനം ഇടിവാണ്​ ഗുജറാത്തിൽ രേഖപ്പെടുത്തിയത്​. നാലാമത്​ കർണാടകയാണ്​. 1,81,143 വാഹനങ്ങളാണ്​ ഇവിടെ രജിസ്​റ്റർ​ ചെയ്​തത്​. തുടർന്ന്​ കേരളവും പിന്നാലെ തമിഴ്​നാടും പട്ടികയിൽ ഇടംപിടിച്ചു. 1,56,844 രജിസ്ട്രേഷനുകളും പ്രതിവർഷം 14 ശതമാനം ഇടിവും തമിഴ്‌നാട്ടിൽ രേഖപ്പെടുത്തി.


ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ യഥാക്രമം 1,27,936, 1,35,172, 1,45,646 യൂണിറ്റുകൾ രേഖപ്പെടുത്തി. പഞ്ചാബ് ആണ്​ പത്താം സ്​ഥാനത്തുള്ളത്​. കോവിഡ്​ മഹാമാരിയുമായി ബന്ധപ്പെട്ട ലോക്​ഡൗണുകൾ കാരണം രാജ്യത്തിന്റെ ഓട്ടോമൊബൈൽ വിഭാഗം കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ അഭൂതപൂർവമായ മാന്ദ്യം നേരിടുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.