പുതുതലമുറ കാർണിവൽ എം.പി.വി അവതരിപ്പിച്ച്​ കിയ മോട്ടോർസ്

പരിഷ്കരിച്ച കാർണിവൽ എം.പി.വി അവതരിപ്പിച്ച്​ കിയ മോട്ടോർസ്​. വാഹനത്തിന്‍റെ എക്സ്റ്റീരിയർ ആണ്​ ഇ​പ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്​. ആഗോള വിപണിക്കായാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്. കിയ കെ.എ 4 പ്ലാറ്റ്​ഫോമിലാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​.

2024 ലാകും വാഹനം ഇന്ത്യയിൽ എത്തുക. ഡിസൈനിലേക്ക് വന്നാൽ ബ്രാൻഡിന്റെ പുത്തൻ ആഗോള ഡിസൈൻ ശൈലി തന്നെയാണ് എം.പി.വി പിന്തുടരുന്നത്. പുതിയ സിഗ്നേച്ചർ എൽ.ഇ.ഡി ഡി.ആർ.എൽ ഡിസൈനൊപ്പം ഹെഡ്‌ലൈറ്റിന്റെ ആകൃതിയിലും മാറ്റം വന്നിട്ടുണ്ട്. പുതിയ എൽ.ഇ.ഡി ടെയിൽ ലൈറ്റുകൾക്കും സമാനമായ സ്റ്റൈലിങാണ് കിയ പിന്തുടർന്നിരിക്കുന്നത്. വ്യത്യസ്തമായ ഗ്രിൽ ഇൻസെർട്ടുകളും ഓൾ-ബ്ലാക്ക് അലോയ് വീലുകളും എംപിവിയുടെ സ്പോട്ടിനെസ് എടുത്തുകാണിക്കുന്നുണ്ട്​.

2024 കാർണിവലിന്റെ ഇന്റീരിയർ കൂടുതൽ നൂതനമായ ഫീച്ചറുകളും സാങ്കേതിക വിദ്യകളുമായാണ് വരുന്നത്. ഒന്നിലധികം സീറ്റിങ്​ ലേഔട്ടും വാഹനം വാഗ്ദാനം ചെയ്യും. മൂന്ന്​ എഞ്ചിൻ ഓപ്​ഷനുകളിൽ വാഹനം ലഭ്യമാകും. 1.6 ലിറ്റർ ടർബോചാർജ്ഡ് ഹൈബ്രിഡ് പെട്രോൾ, 2.2 ലിറ്റർ ഡീസൽ, 3.5 ലിറ്റർ പെട്രോൾ യൂണിറ്റുകളാവും കമ്പനി വാഗ്ദാനം ചെയ്യുക.


ഇന്ത്യയിൽ 2.2 ലിറ്റർ ടർബോ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും ഉപയോഗിക്കുക. ഇത് പരമാവധി 200 bhp കരുത്തിൽ 400 Nm ടേർക്​ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. 8 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാവും എഞ്ചിൻ ജോടിയാക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് സെറ്റപ്പിൽ തന്നെയായിരിക്കും എംപിവി നമ്മുടെ നിരത്തിലെത്തുക.


മൂന്ന് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന് 30.97 ലക്ഷം മുതല്‍ 35.48 ലക്ഷം രൂപ വരെയായിരുന്നു എക്‌സ്‌ഷോറൂം വില. പുതുതലമുറ മോഡൽ എത്തുന്നതോടെ ഈ വിലയിൽ കാര്യമായ മാറ്റമുണ്ടാവും. 

Tags:    
News Summary - Kia Carnival facelift exterior officially revealed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.