കേരളത്തി​െൻറ സ്വന്തം 'നീം ജി' ഇനി മുതൽ നേപ്പാളിലും

പൊതുമേഖലാ വ്യവസായ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് നിർമിച്ച ഇലക്ട്രിക് ഓട്ടോ 'നീം ജി' നേപ്പാളിലേക്ക് കയറ്റുമതി ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്​ ഇക്കാര്യം അറിയിച്ചത്​. 33 യൂണിറ്റാണ് ആദ്യ ഘട്ടത്തില്‍ നേപ്പാളിലേക്ക് കയറ്റിയയക്കുന്നത്. ഒരു വര്‍ഷം 500 ഇ -ഓട്ടോകള്‍ നേപ്പാളില്‍ വിറ്റഴിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകുമെന്നതാണ് നീം ജി ഓട്ടോകളുടെ പ്രത്യേകത.


കോവിഡ് വ്യാപനം പരിഗണിച്ച് സുരക്ഷ ഉറപ്പാക്കാന്‍ ഡ്രൈവറെയും യാത്രക്കാരെയും തമ്മില്‍ വേര്‍തിക്കാനുള്ള സംവിധാനമടക്കം നീം ജിയില്‍ ഒരുക്കിയിട്ടുണ്ട്. നേപ്പാളിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും കയറ്റുമതി ചെയ്യുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ വിവിധ ഡീലര്‍മാര്‍ക്ക് പുറമെ, തമിഴ്​നാട്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്ര, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലും നീം ജിക്ക് വിതരണക്കാരെ ലഭിച്ചിട്ടുണ്ട്​. ഉടൻതന്നെ ഇവിടങ്ങളിലും വാഹന വിൽപ്പന ആരംഭിക്കും. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.