ഏറ്റവും വില കുറഞ്ഞ കാവസാക്കി; ഡബ്ല്യു175 സ്ട്രീറ്റ് അവതരിപ്പിച്ചു

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ച് കാവസാക്കി. ഡബ്ല്യു175 സ്ട്രീറ്റ് എന്നു പേരിട്ടിരിക്കുന്ന വാഹനത്തിന്​ 1.35 ലക്ഷം രൂപയാണ് വില. സ്റ്റാന്‍ഡേഡ് ഡബ്ല്യു175നേക്കാള്‍ 12,000 രൂപ കുറവാണ് പുതിയ മോഡലിന്. വില കുറവെങ്കിലും സൗകര്യങ്ങള്‍ കൂടുതല്‍ നല്‍കാന്‍ കാവസാക്കി ശ്രദ്ധിച്ചിട്ടുണ്ട്.

വട്ടത്തിലുള്ള ഹാലൊജന്‍ ഹെഡ്‌ലൈറ്റുള്ള വാഹനത്തിന്‍റെ ഭാരം 135 കിലോഗ്രാം മാത്രമാണ്. ചെറിയ എല്‍സിഡി സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് മീറ്ററായി നല്‍കിയിരിക്കുന്നത്. 12 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി. തുടക്കകാല ഓഫറായി 1.35 ലക്ഷം രൂപയാണ് കാവസാക്കി ഡബ്ല്യു175വിന് വിലയിട്ടിരിക്കുന്നത്.

13 ബിഎച്ച്പി, 13.2 എൻഎം, 177 സിസി എയര്‍കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് മോട്ടോര്‍സൈക്കിളിലേത്. സ്റ്റാന്‍ഡേഡ് മോഡലിനെ അപേക്ഷിച്ച് ഡബ്ല്യു 175 സ്ട്രീറ്റിലെ പ്രധാന മാറ്റം പുതിയ മോഡലില്‍ അലോയ് വീലും ട്യൂബ് ലെസ് ടയറുകളുമാണ്. വയര്‍സ്‌പോക്ക് വീലും ട്യൂബുള്ള ടയറുകളുമാണ് ഡബ്ല്യു 175 സ്റ്റാന്‍ഡേഡ് മോഡലിലുള്ളത്. മുന്നിലേയും (80/100-17) പിന്നിലേയും (100/90-17) ടയറിന്റെ വലിപ്പത്തില്‍ മാറ്റമില്ല. അതേസമയം സീറ്റിന്റെ ഉയരത്തിലും ഗ്രൗണ്ട് ക്ലിയറന്‍സിലും വീല്‍ബേസിലുമെല്ലാം പുതിയ ബൈക്കില്‍ മാറ്റങ്ങളുണ്ട്.

Tags:    
News Summary - Kawasaki W175 Street offered in two colour options

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.