ജാവ 42 തവാങ് എഡിഷനുമായി യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ്

ജാവ 42 മോഡലിന്റെ സ്​പെഷൽ എഡിഷൻ പുറത്തിറക്കി യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ്. ജാവ 42 തവാങ് എഡിഷൻ എന്നാണ് ബൈക്കിന് പേരിട്ടിരിക്കുന്നത്. അരുണാചല്‍പ്രദേശിലേയും സമീപ പ്രദേശങ്ങളിലേയും ഉപഭോക്താക്കള്‍ക്കു മാത്രമായി ആകെ 100 ജാവ 42 തവാങ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ മാത്രമാണ് കമ്പനി പുറത്തിറക്കുക. സാധാരണ ജാവ 42വിനേക്കാളും 20,000 രൂപ വില കൂടുതലാണ് തവാങ് എഡിഷന്.

ഹിമാലയന്‍ സംസ്‌കാരത്തിന്റെ ഭാഗമായ ലുങ്തയെന്ന വിന്‍ഡ് ഹോഴ്‌സില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജാവ 42 തവാങ് എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. സ്‌പെഷല്‍ എഡിഷന്റെ ഇന്ധന ടാങ്കിലും മുന്‍ ഭാഗത്തും ലുങ്തയുടെ രൂപം ചേര്‍ത്തിട്ടുണ്ട്. സ്‌പെഷല്‍ എഡിഷനിലെ നൂറു വരെയുള്ള വാഹനങ്ങള്‍ക്കും അവയുടെ നമ്പർ വാഹനത്തിൽ ബ്രോൺസില്‍ പ്രത്യേകരൂപത്തില്‍ നല്‍കിയിട്ടുണ്ട്.

ജാവ 42 സ്‌പോര്‍ട്‌സ് സ്ട്രിപ് ഓള്‍സ്റ്റാര്‍ ബ്ലാക്ക് മോട്ടോര്‍സൈക്കിളാണ് സ്‌പെഷല്‍ എഡിഷനാക്കി മാറ്റിയിരിക്കുന്നത്. പ്രത്യേകം തയ്യാറാക്കിയ ഹെല്‍മെറ്റ്, റൈഡിങ് ജാക്കറ്റ്, ഹെഡ്‌ലൈറ്റ് ഗ്രില്ലെ, പ്രത്യേകം കണ്ണാടികൾ ക്രാഷ്ഗാര്‍ഡ് എന്നിവയും സ്‌പെഷല്‍ എഡിഷന്‍ വാഹനങ്ങള്‍ക്ക് മാത്രമായി ജാവ നിര്‍മിച്ചുനല്‍കിയിട്ടുണ്ട്.


സ്‌പെഷല്‍ എഡിഷന്റെ എഞ്ചിനിൽ മറ്റ് മോഡലുകളിൽനിന്ന് കാര്യമായ മാറ്റങ്ങളില്ല. 293 സി.സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് സ്‌പെഷല്‍ എഡിഷനും നല്‍കിയിരിക്കുന്നത്. 26.95 bhp കുതിരശക്തിയും പരമാവധി 26.84 ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനാണിത്. 6 സ്പീഡ് ഗിയര്‍ ബോക്‌സാണ്.

Tags:    
News Summary - Jawa 42 Tawang edition launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.