പെരാക്കിനൊപ്പം ഇനി 42 ബോബറും; ജാവയുടെ പുതിയ പടക്കുതിരയെപ്പറ്റി അറിയേണ്ടതെല്ലാം

ജാവ ബൈക്ക് നിരയില്‍ ഏറ്റവും ശ്രദ്ധനേടിയ മോഡലായ 42വിന്റെ ബോബര്‍ പതിപ്പ് അവതരിപ്പിച്ചു. ഫാക്ടറി കസ്റ്റം ട്രീറ്റ്‌മെന്റ് ഉള്‍പ്പെടെ നല്‍കിയാണ് ജാവ 42 ബോബര്‍ പതിപ്പ് എത്തിച്ചിരിക്കുന്നത്. ജാവ, ജാവ 42, പെരാക് എന്നിവയ്ക്ക് ശേഷമാണ് 42 ബോബർ എ​ന്ന പുതിയ മോഡലും അവതരിപ്പിച്ചത്. മിസ്റ്റിക് കോപ്പര്‍, മൂണ്‍സ്റ്റോണ്‍ വൈറ്റ്, ജാസ്‌പെര്‍ റെഡ് ഡ്യുവല്‍ ടോണ്‍ എന്നീ മൂന്ന് നിറങ്ങളില്‍ എത്തുന്ന മോഡലിന് യഥാക്രമം 2.06 ലക്ഷം, 2.07 ലക്ഷം, 2.09 ലക്ഷം എന്നിങ്ങനെയാണ് എക്‌സ്‌ഷോറൂം വില.

ജാവയുടെ തനത് ബോഡി ശൈലി നിലനിര്‍ത്തുന്നതിനൊപ്പം ബോബറിലേക്ക് മാറുന്നതിനാവശ്യമായ മിനുക്കുപണികള്‍ വരുത്തിയാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. ചോപ്പ്ഡ് ഫെന്‍ഡറുകള്‍, സിംഗിള്‍ സീറ്റ്, ഫ്‌ളാറ്റ് ടയറുകള്‍ എന്നിവയാണ് ജാവ 42 ബോബറിലേക്ക് മാറുമ്പോള്‍ വരുത്തിയിട്ടുള്ള പുതുമകള്‍. റെഗുലര്‍ ജാവയില്‍ നിന്നെടുത്ത പെട്രോള്‍ ടാങ്കും രൂപമാറ്റം വരുത്തിയ വശങ്ങളും ആകര്‍ഷകമാണ്. ഡ്യുവല്‍ ടോണ്‍ നിറവും വാഹനത്തിന് മാറ്റുകൂട്ടുന്നുണ്ട്.

42 ബോബറിന് കരുത്തേകുന്നത് 334 സിസി, സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. 30.64 എച്ച്പിയും 32.64 എൻഎം ടോർക്കും എഞ്ചിൻ ഉത്പ്പാദിപ്പിക്കും. 6-സ്പീഡ് ഗിയർബോക്സാണ്. ഈ എഞ്ചിൻ പെരാക്കിൽ നിന്ന് കടമെടുത്തതാണ്. സ്റ്റൈലിഷ് 42 ബോബറിന് അടിവരയിടുന്നത് ട്യൂബുലാർ ഡബിൾ ക്രാഡിൽ ഫ്രെയിമാണ്. ടെലിസ്‌കോപ്പിക് ഫോർക്കും ഏഴ്-സ്റ്റെപ്പ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്പെൻഡ് ഡ്യൂട്ടികൾ നിർവ്വഹിക്കുന്നത്. ബ്രേക്കിംഗ് ഡ്യൂട്ടി കൈകാര്യം ചെയ്യുന്നത് മുന്നിൽ 280 എംഎം ഡിസ്കും പിന്നിൽ 240 എംഎം ഡിസ്കും നൽകിയിട്ടുണ്ട്. ഡ്യുവൽ ചാനൽ എബിഎസുമായി ബ്രേക്കുകൾ ജോടിയാക്കിയിരിക്കുന്നു. 42 ബോബറിന് 750 എംഎം സീറ്റ് ഉയരമുണ്ട്. 14 ലിറ്റർ ആണ് ഇന്ധന ടാങ്ക്. 175 കിലോഗ്രാം ഭാരം.


റൗണ്ട് നെഗറ്റീവ് എൽസിഡി ഡിസ്‌പ്ലേയും ചുറ്റും എൽഇഡി ലൈറ്റിംഗും 42 ബോബറിന്റെ സവിശേഷതയാണ്. പിന്നിലെ ഫെൻഡറിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ലഗേജ് റാക്കും ഇരുവശങ്ങളിലേക്കും ക്രമീകരിക്കാവുന്ന സീറ്റും ലഭിക്കും. പെരാക്കിന് സമാനമായ വിലയാണ് വാഹനത്തിന് ഇട്ടിരിക്കുന്നത്. ഇന്ത്യന്‍ ഇരുചക്ര വാഹനങ്ങളിലെ ഐതിഹാസിക മോഡലായിരുന്ന ജാവ മോട്ടോര്‍സൈക്കിള്‍ പതിറ്റാണ്ടുകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 2018-ലാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്‍ഡ്‌സ് എന്ന കമ്പനിയാണ് ജാവയ്ക്ക് തിരിച്ചുവരവ് ഒരുക്കിയത്. ജാവ, ജാവ 42 എന്നീ രണ്ട് മോഡലുകളുമായി തിരിച്ചെത്തിയ ജാവ പരേക് എന്ന ബോബര്‍ ബൈക്ക് കൂടി എത്തിച്ച് വാഹന നിര കൂടുതല്‍ കരുത്തുറ്റതാക്കുകയാണ്.

Tags:    
News Summary - Jawa 42 Bobber Launched: Check price, booking amount, specs and other details

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.