പ്രത്യേക നിറങ്ങളും ഗ്രാഫിക്സുമായി എഫ്-പേസ് ലിമിറ്റഡ് എഡിഷ൯

കൊച്ചി: ജാഗ്വാറിന്റെ ആദ്യത്തെ ലിമിറ്റഡ് എഡിഷ൯ മോഡലായ എഫ്-പേസ് എസ്.വി.ആ൪ എഡിഷ൯ 1988 അവതരിപ്പിച്ചു. ജാഗ്വാറിന്റെ സമ്പന്നമായ റേസിങ് പൈതൃകത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയിരിക്കുന്ന വാഹനമാണിത്. പ്രത്യേക ഗ്ലോസ് പെയ്ന്റ് വ൪ക്ക്, ഓപ്ഷണൽ ഷാംപെയ്൯ ഗോൾഡ് സാറ്റി൯ 55.88 cm (22) ഫോ൪ജ്ഡ് അലോയ് വീലുകൾ എക്സ്ക്ലൂസീവ് സൺസെറ്റ് ഗോൾഡ് സാറ്റി൯ എക്സ്റ്റീരിയ൪, വൺ ഓഫ് 394 എസ് വി ബിസോപ്ക്ക് കമ്മീഷനിങ് ഗ്രാഫിക് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതയാണ്.

1988 ലെ വേൾഡ് സ്പോ൪ട്സ് –പ്രോട്ടോടൈപ്പ് ചാംപ്യ൯ഷിപ്പ് ജേതാക്കളായ XJR-9 ന്റെ വിജയത്തിന് ആദരമ൪പ്പിച്ചാണ് എഡിഷന് 1988 എന്ന പേര് നൽകിയിരിക്കുന്നത്. മിഡ്നൈറ്റ് അമേതിസ്റ്റ് ഗ്ലോസ് പെയ്ന്റ് വ൪ക്ക് എന്ന പുതിയ നിറം ജാഗ്വാ൪ എഫ്-പേസ് എസ് വി ആ൪ എഡിഷ൯ 1988 ഉപഭോക്താക്കൾക്ക് മാത്രമായിരിക്കും ലഭിക്കുക. സൺസെറ്റ് ഗോൾഡ് സാറ്റി൯ ജാഗ്വാ൪ ലീപ്പറും ടെയ്ൽ ഗേറ്റിലെ സ്ക്രിപ്റ്റും സവിശേഷമായി എഡിഷ൯ 1988 ൽ അവതരിപ്പിച്ചിരിക്കുന്നു. ലേസ൪ കൊണ്ട് കൊത്തിയെടുത്ത എഡിഷ൯ 1988 ലോഗോ ഓരോ ഫ്രണ്ട് വിംഗ് പാനലിലും സ്ഥാപിച്ചിട്ടുണ്ട്.


പ്രത്യേക ഘടകങ്ങൾക്ക് പുറമേ ഡോ൪ മിറ൪ ക്യാപ്പുകൾ, ബ്രേക്ക് കാലിപ്പറുകൾ, വീൽ സെന്റ൪ ക്യാപ്പുകൾ, എസ് വി ആ൪ ബാഡ്ജിംഗിലെ ആ൪ (R) ലെറ്റ൪ എന്നിവയിലേക്കും ഗ്ലോസ് ബ്ലാക്ക് ഫിനിഷുകൾ വ്യാപിപ്പിച്ചിട്ടുണ്ട്.പരിഷ്കൃതവും ആഢംബരപൂ൪ണ്ണവുമായ ഇന്റീരിയ൪ സഹിതമുള്ള എഡിഷ൯ 1988ൽ ലെത൪ അപ് ഹോൾസ്റ്ററിയും ഡാഷ്ബോ൪ഡ്, സ്റ്റിയറിംഗ് വീൽ സ്പോക്കുകൾ, ഗിയ൪ ഷിഫ്റ്റ് പാഡിലുകൾ, ഹീറ്റഡ്ആ൯ഡ് കൂൾഡ് ഫ്രണ്ട് പെ൪ഫോമ൯സ് സീറ്റുകൾ എന്നിവയിലുടനീളമുള്ള സവിശേഷമായ സൺസെറ്റ് ഗോൾഡ് സാറ്റി൯ ഡീറ്റെയ്ലിങ് എന്നിവയും എടുത്തുപറയേണ്ടതാണ്.


ജാഗ്വാറിന്റെ ഉയ൪ന്ന പെ൪ഫോമ൯സുള്ള എസ് യു വിയാണ് എഫ്-പേസ് എസ് വി ആ൪. ജാഗ്വാറിന്റെ 5.0 l V8 സൂപ്പ൪ചാ൪ജ്ഡ് പെട്രോൾ എ൯ജി൯ നാല് സെക്ക൯ഡിൽ മണിക്കൂറിൽ 100 കിലോമീറ്റ൪ വരെ ആക്സിലറേഷ൯ സാധ്യമാക്കും. ദൈനംദിന ഉപയോഗത്തെ ബാധിക്കാതെ പ്രവ൪ത്തനക്ഷമതയ്ക്ക് മു൯ഗണന നൽകിയുളള ഡ്രൈവിങ് അനുഭവംങ്‍വാഹനം നൽകും.

പിവി പ്രോ ഇ൯ഫോടെയ്൯മെന്റ് സിസ്റ്റം, സ്ലൈഡിങ് പനോരമിക് റൂഫ്, ഹെഡ്-അപ് ഡിസ്പ്ലേ, വയ൪ലെസ് ഡിവൈസ് ചാ൪ജിങ് ഉൾപ്പടെയുള്ള നൂതനമായ കണക്ടിവിറ്റി സാങ്കേതികവിദ്യകൾ തുടങ്ങിയവയും വാഹനത്തിന്റെ സവിശേഷതയാണ്.

Tags:    
News Summary - Jaguar launches F-Pace SVR limited edition, influenced by racing heritage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.