ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര വിപണിയിൽ നിക്ഷേപം നടത്തുന്ന വിദേശ വൈദ്യുത വാഹന നിർമാതാക്കൾക്ക് ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചു. പ്രാദേശിക വൈദ്യുത കാർ നിർമാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വിദേശ കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണ് നീക്കം.
ഇതോടെ ആഭ്യന്തര ഇലക്ട്രിക് കാർ ഉൽപാദനത്തിൽ 4150 കോടി രൂപയെങ്കിലും നിക്ഷേപം നടത്തുന്ന വാഹന നിർമാതാക്കൾക്ക് 15 ശതമാനം കസ്റ്റംസ് തീരുവയിൽ പ്രതിവർഷം 8000 ഇലക്ട്രിക് വാഹനങ്ങൾ വരെ ഇറക്കുമതി ചെയ്യാൻ കഴിയും. നിലവിൽ തീരുവ 70 മുതൽ 100 ശതമാനം വരെയാണ്.
ആനുകൂല്യം ലഭിക്കാനായി കമ്പനികൾ ഇന്ത്യയിൽ നിർമാണ ശാലകൾ ആരംഭിക്കുകയും മൂന്നു വർഷത്തിനുള്ളിൽ ഉൽപാദനം തുടങ്ങുകയും വേണം. പദ്ധതിയുടെ മാർഗനിർദേശങ്ങൾ സർക്കാർ തിങ്കളാഴ്ച പുറത്തിറക്കി. കഴിഞ്ഞ വർഷം മാർച്ച് 15നാണ് ഘന വ്യവസായ മന്ത്രാലയം പദ്ധതി വിജ്ഞാപനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.