വൈദ്യുത വാഹങ്ങളിൽ റെക്കോഡ് വിൽപ്പനായാണ് ഇന്ത്യയിൽ രേഖപ്പെടുത്തുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോസ്, മാരുതി സുസുക്കി തുടങ്ങിയ ഇന്ത്യൻ വാഹന നിർമ്മാതാക്കൾ വൈദ്യുത വാഹങ്ങളിൽ വമ്പൻ മാറ്റങ്ങൾക്കൊരുങ്ങുകയാണ്. മഹീന്ദ്രയുടെ ഏറ്റവും പുതിയ ഇ.വിയായ ബി.ഇ 6, എക്സ്.ഇ.വി 9ഇ വാഹങ്ങൾ ഒറ്റദിവസം കൊണ്ട് 20,000ത്തിലധികം ബുക്കിങ് റെക്കോഡ് നേടിയാണ് കഴിഞ്ഞ മാസം കടന്നു പോയത്. കൂടാതെ വരാനിരിക്കുന്ന മാരുതി സുസുക്കിയുടെ ഇ.വിയായ 'ഇ വിറ്റാര'യുടെ ബുക്കിങിലും റെക്കോഡ് നേട്ടം കൈവരിക്കുമെന്ന് മാരുതിയും പ്രതീക്ഷിക്കുന്നത്.
നിലവിൽ ടാറ്റ മോട്ടോസാണ് അവരുടെ ഇ.വികൾക്ക് ഒരു ലക്ഷം രൂപവരെ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റായുടെ വരാനിരിക്കുന്ന വൈദ്യുത വാഹനമായ ഹാരിയർ ഇ.വിയുടെ ലോഞ്ചിങിന് മുന്നോടി ആയാണ് ടാറ്റായുടെ ഈ വിലക്കിഴിവ്. കർവ്, പഞ്ച്, നെക്‌സോൺ, ടിയാഗോ തുടങ്ങിയ വാഹങ്ങൾക്കാണ് കമ്പനി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്.
മൈ2024 മോഡലിൽ ലഭ്യമാകുന്ന ടാറ്റ കർവ് ഇ.വിക്ക് 70,000 രൂപവരെയാണ് കമ്പനി ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളത്. അതേ സമയം മൈ2025 മോഡലിന് നിലവിൽ ആനുകൂല്യം ഒന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഐ.പി.എൽ 2025 സീസണിന് മുന്നോടിയായി ടാറ്റ കർവ് ഡാർക്ക് എഡിഷൻ പുറത്തിറക്കുമെന്നും ടാറ്റ അറിയിച്ചു.
ടാറ്റ പഞ്ച് ഇ.വി
ടാറ്റായുടെ ഏറ്റവും വില്പനയുള്ള വാഹനമായ പഞ്ചിന്റെ ഇ.വി വകഭേദത്തിന് 90,000 രൂപവരെയാണ് കമ്പനി വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. മൈ2024 മോഡലിനാണ് മാർച്ച് മാസത്തിലെ ഈ ആനുകൂല്യം ലഭ്യമാകുക. 70,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട് കൂടാതെ ഗ്രീൻ ബോണസ് ഡിസ്‌കൗണ്ടായി 20,000 രൂപ വരെയും പഞ്ചിന് വിലക്കിഴിവ് കമ്പനി നൽകുന്നുണ്ട്.
ടാറ്റ നെക്‌സോൺ ഇ.വി
ടാറ്റ നെക്‌സോൺ ഇ.വി മൈ2024 മോഡലിന് 40,000 രൂപ രൂപവരെയാണ് കമ്പനി ആനുകൂല്യം. മൈ2024 മോഡലിന് ഈ ആനുകൂല്യത്തിന് പുറമെ പ്രത്യേക ഡിസ്‌കൗണ്ടുകളൊന്നും ഇല്ലെന്ന് കമ്പനി അറിയിച്ചു.
ടാറ്റ ടിയാഗോ ഇ.വി
ടാറ്റയുടെ ആദ്യത്തെ വൈദ്യുത വാഹനമായ ടിയാഗോ ഇ.വിക്കാണ് ഏറ്റവും കൂടുതൽ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 85,000 രൂപ നേരിട്ടുള്ള ക്യാഷ് ഡിസ്‌കൗണ്ട് ടിയാഗോക്ക് ലഭിക്കും. കൂടാതെ അഡിഷണൽ ഗ്രീൻ ബോണസ് ഡിസ്‌കൗണ്ടായി 15,000 രൂപയും ലഭിക്കുന്നതോടെ ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യമാണ് മൈ2024 മോഡലിന് ലഭിക്കുന്നത്.
മൈ2024 മോഡുകൾക്ക് പുറമെ, ടാറ്റ ടിയാഗോയുടെ മൈ2025 മോഡലുകളുടെ എല്ലാ വകഭേദങ്ങളിലും 40,000 രൂപ വിലമതിക്കുന്ന ആനുകൂല്യങ്ങളും ടാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.