ഹ്യുണ്ടായ് സെക്കൻഡ്‌ ജനറേഷൻ വെന്യൂ 

പുത്തൻ ലുക്കിൽ ഹ്യുണ്ടായ് വെന്യൂ; ഔദ്യോഗിക ലോഞ്ചിന് മുമ്പേ ബുക്കിങ് ആരംഭിച്ചു

ഉത്തര കൊറിയൻ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ സബ്കോംപാക്ട് എസ്.യു.വിയായ വെന്യൂവിന്റെ പരിഷ്‌ക്കരിച്ച മോഡലിന്റെ ബുക്കിങ് ആരംഭിച്ചതായി കമ്പനി അറിയിച്ചു. 25,000 രൂപ ടോക്കൺ അഡ്വാൻസ് നൽകി ഡീലർഷിപ്പ് വഴിയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഉപഭോക്താക്കൾക്ക് വാഹനം ബുക്ക് ചെയ്യാം. രണ്ടാം തലമുറയിലെ ഹ്യുണ്ടായ് വെന്യൂ നവംബർ 4ന് ഔദ്യോഗികമായി പുറത്തിറക്കും.

ഒന്നാം തലമുറയിലെ വെന്യൂവിൽ നിന്നും ഏറെ മാറ്റങ്ങളോടെയാണ് അപ്ഡേറ്റ് ചെയ്ത വെന്യൂ വിപണിയിൽ എത്തുക. മുൻവശത്തായി ഫ്ലാങ്കിങ് ഹെഡ്ലൈറ്റിൽ എൽ.ഇ.ഡി സ്ട്രിപ്പ്, ബോണറ്റിന് കണക്റ്റായി വരുന്ന വലിയ ഡി.ആർ.എൽ (ഡേ ടൈം റണ്ണിങ് ലൈറ്റ്‌സ്) ലൈറ്റാണ് ഹൈലൈറ്റ്. ഇതോടൊപ്പം നൽകിയ പുതിയ ഗ്രില്ലും പഴയ മോഡലിനെ അപേക്ഷിച്ച് വലിയ മാറ്റമാണ് അപ്ഡേറ്റ് ചെയ്ത വെന്യൂവിന് ലഭിക്കുന്നത്.


പിറകുവശത്തായി കറുത്ത പാനലിൽ കൂടുതൽ സ്പോർട്സ് ലുക്കിൽ നവീകരിച്ച എൽ.ഇ.ഡി ടൈൽലൈറ്റ്, ഫങ്ക്ഷണൽ റൂഫ് റൈൽ എന്നിവയും അപ്ഡേറ്റഡ് വേർഷനിൽ നൽകിയിട്ടുണ്ട്. കൂടാതെ ഏറ്റവും പുതിയ അലോയ്-വീൽ ഡിസൈനും വെന്യൂവിന് സ്വന്തം. അളവുകളിൽ ചെറിയ മാറ്റങ്ങളോടെ ഗ്ലാസ് എംബ്ലവും ഹ്യുണ്ടായ് വെന്യൂവിന് നൽകിയിട്ടുണ്ട്.

3995 എം.എം നീളവും 1800 എം.എം വീതിയും 1665 എം.എം ഉയരവും 2520 എം.എം വീൽബേസിൽ 16-ഇഞ്ച് അലോയ്-വീൽ ടയറുകളാണ് പുതിയ വെന്യൂവിന്റെ ആകെ വലുപ്പം. ഇത് ആദ്യ തലമുറയുമായി താരതമ്യം ചെയ്യുമ്പോൾ 48 എം.എം ഉയരം കൂടിയതും 30 എം.എം വീതി കൂടിയതുമാണ്.


ഡ്യൂവൽ ടോൺ ഇന്റീരിയറിൽ എത്തുന്ന രണ്ടാം തലമുറയിലെ വെന്യൂ കോഫി-ടേബിൾ സെന്റർ കൺസോൾ ആമ്പിയന്റ് ലൈറ്റിൽ (മൂൺ വൈറ്റ്) ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. കൂടാതെ ഡ്യൂവൽ-ടോൺ ലെതർ സീറ്റ്, പുതിയ ഡിസൈനിലുള്ള സ്റ്റീയറിങ് വീൽ, ടെറാസോ-ടെക്സ്ച്ചർഡ് ക്രാഷ് പാഡ്, 62.5 സി.എം വളഞ്ഞ ഡ്യൂവൽ (12.3-ഇഞ്ച്+12.3-ഇഞ്ച്) പനോരാമിക് ഡിസ്പ്ലേ (ഇൻഫോടൈന്മെന്റ് ആൻഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ) എന്നിവ പുതിയ വെന്യൂവിൽ ഹ്യുണ്ടായ് സജ്ജീകരിച്ചിട്ടുണ്ട്. റിയർ വിൻഡോ സൺഷേഡ്, പ്രീമിയം ലെതർ ആംറസ്റ്റ്, ഡി-കട്ട് സ്റ്റീയറിങ് വീൽ, ഇലക്ട്രികലി 4 രീതിയിൽ അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കുന്ന ഡ്രൈവർ സീറ്റ്, 2 സ്റ്റെപ്പ് ചാരിയിരിക്കാവുന്ന റിയർ സീറ്റുകൾ, റിയർ എ.സി വെന്റുകൾ എന്നിവയും വെന്യൂവിൽ നൽകിയിട്ടുണ്ട്.


കപ്പ 1.2-ലിറ്റർ എം.പി.ഐ പെട്രോൾ, കപ്പ 1.0-ലിറ്റർ ടർബോ ജി.ഡി.ഐ പെട്രോൾ, 1.5-ലിറ്റർ സി.ആർ.ഡി.ഐ ഡീസൽ എന്നീ മൂന്ന് എൻജിൻ വകഭേദങ്ങളുമായാണ് രണ്ടാം തലമുറയിലെ വെന്യൂ വിപണിയിൽ എത്തുന്നത്. ഈ എൻജിനുകൾക്ക് മാനുവൽ, ഓട്ടോമാറ്റിക്, ഡി.സി.ടി (ഡ്യൂവൽ-ക്ലച്ച് ട്രാൻസിഷൻ) എന്നീ ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭിക്കും. പെട്രോൾ പവർട്രെയിനിൽ HX2, HX4, HX5, HX6, HX6T, HX8, HX10 വേരിയന്റുകളും ഡീസൽ പവർട്രെയിനിൽ HX2, HX5, HX7, HX10 വേരിയന്റുകളും ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. 

Tags:    
News Summary - Hyundai Venue gets new look; bookings open ahead of official launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.