പച്ചയിൽ തിളങ്ങി ജനപ്രിയ എസ്​.യു.വികൾ; ക്രെറ്റ, അൽക്കസാർ അഡ്വഞ്ചർ എഡിഷനുമായി ഹ്യൂണ്ടായ്​

ക്രെറ്റ, അൽക്കസാർ അഡ്വഞ്ചർ എഡിഷനുകൾ അവതരിപ്പിക്കാനൊരുങ്ങി ഹ്യൂണ്ടായ്​ മോട്ടോർസ്​. പുതിയ അഡ്വഞ്ചർ എഡിഷൻ എസ്‌യുവികളുടെ ടീസർ വിഡിയോയും ബ്രാൻഡ് ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. സ്പെഷ്യൽ ഫോറസ്റ്റ് ഗ്രീൻ കളർ ഓപ്ഷനുമായാവും അഡ്വഞ്ചർ എഡിഷൻ ഒരുങ്ങുക.

കോസ്മെറ്റിക് നവീകരണങ്ങൾ മാത്രമാവും പുതിയ എസ്‌.യു.വികളിൽ ഉണ്ടാവുക. മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും വാഹനത്തിലുണ്ടാവില്ലെന്നാണ്​ സൂചന. ഫോറസ്റ്റ് ഗ്രീൻ നിറം, റെഡ് ബ്രേക്ക് കാലിപ്പറുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് അലോയ് വീലുകൾ, റെഡ് ആക്‌സന്റുകൾ ഉള്ള സൈഡ് സ്കർട്ടുകൾ എന്നിവയാണ്​ ടീസറിൽ കാണുന്നത്​. ഇതുകൂടാതെ, ഫ്രണ്ട് ഫെൻഡറുകളിൽ അഡ്വഞ്ചർ ബാഡ്ജിംഗും ഇടംപിടിച്ചിട്ടുണ്ടള.

ഇന്റീരിയറിലും ചില്ലറ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്​. ഡാഷ്ബോർഡിനും ഡോർ ട്രിമ്മുകൾക്കുമായി പുനർരൂപകൽപ്പന ചെയ്ത അപ്ഹോൾസ്റ്ററിയും പുതിയ മെറ്റീരിയലുകളും വരുമെന്നാണ്​ സൂചന. അകത്തളത്തിൽ വേറെന്തെങ്കിലും പരിഷ്ക്കാരങ്ങൾ ഉണ്ടാവുമോ എന്ന കാര്യം ഇതുവരെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ഫീച്ചറുകളുടെ കാര്യത്തിൽ മറ്റ്​ കൂട്ടിച്ചേർക്കലുകളൊന്നും ഉണ്ടാകില്ലെന്നാണ് അനുമാനം.

രണ്ട് എസ്‌.യു.വികളുടെയും എഞ്ചിൻ ഓപ്ഷനുകളെല്ലാം അതേപടി നിലനിർത്തിയാവും കമ്പനി പുതിയ സ്പെഷ്യൽ എഡിഷൻ മോഡലുകൾ ഒരുക്കുക. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായിരിക്കും വാഹനത്തിന്​.

പെട്രോൾ എഞ്ചിൻ പരമാവധി 113 bhp പവറും 144 Nm ടോർകും​ ഉത്പാദിപ്പിക്കും. ഇത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ IVT ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി തെരഞ്ഞെടുക്കാം. ഡീസൽ എഞ്ചിൻ 113 bhp പരമാവധി കരുത്തും 250 Nm ടോർക്കുമാണ്​ പുറത്തെടുക്കുക. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ആണ്​ ഗിയർബോക്‌സ്.

Tags:    
News Summary - Hyundai Creta And Alcazar Adventure Edition First Teaser Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.