ബൈക്ക്​ മാത്രമല്ല സൈക്കിളും നിർമിച്ച്​ ഹാർലി ഡേവിഡ്​സൺ; സീരിയൽ വൺ എന്ന പേരിൽ നിർമിക്കുന്നത്​ വൈദ്യുത വാഹനങ്ങൾ

വൈദ്യുതിയിലോടുന്ന സൈക്കിളുകൾക്ക്​ പുതിയ ബ്രാൻഡുമായി​ ഹാർലി ഡേവിഡ്​സൺ. സീരിയൽ വൺ എന്നാണ്​ പുതിയ വാഹന വിഭാഗത്തിന്​ പേരിട്ടിരിക്കുന്നത്​. ആദ്യ ഉത്​പന്നത്തി​െൻറ പ്രോ​േട്ടാടൈപ്പും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്​. നേരത്തേ ഹാർലി ലൈവ്‌വയർ എന്ന ​പേരിൽ വൈദ്യുത ബൈക്കുകൾ നിർമിക്കാനാരംഭിച്ചിരുന്നു. രണ്ട് ഇലക്ട്രിക് കൺസെപ്റ്റ് മോഡലുകളും പുറത്തിറക്കി. ഇതോ​െടാപ്പമാണ്​ സീരിയൽ 1 വഴി ഇലക്ട്രിക് സൈക്കിളുകൾ പുറത്തിറക്കാനും നീക്കം ആരംഭിച്ചത്​.

സീരിയൽ 1 എന്ന പേരിന്​ ഹാർലിയുടെ ചരിത്രത്തിൽ വലിയ സ്​ഥാനമാണുള്ളത്​. 1903ൽ നിർമിച്ച​ ഹാർലിയുടെ ആദ്യത്തെ ബൈക്കിന്​ സീരിയൽ നമ്പർ വൺ എന്നാണ്​ പേരിട്ടിരുന്നത്​. 1903ലെ സീരിയൽ വൺ മോട്ടോർസൈക്കിളിന് ആദരമൊരുക്കി പഴയ ചില മാതൃകകൾ കമ്പനി പിന്തുടർന്നിട്ടുണ്ട്​. വെള്ള ടയറുകൾ, സ്പ്രിങ്​ സാഡിൽ, നേരായ ഹാൻഡിൽബാറുകൾ എന്നിവ പഴയ വാഹനത്തിന്​ സമാനമാണ്​. ഫ്രെയിം-ഇൻറഗ്രേറ്റഡ് ഹെഡ്‌ലൈറ്റ്, ടെയിൽ ലൈറ്റ്, ഗ്ലോസ് ബ്ലാക്ക് പെയിൻറ്​ തുടങ്ങി നിരവധി പുതിയ ഡിസൈൻ ഘടകങ്ങളും സീരിയൽ 1 ഇ-ബൈക്കിന് ലഭിക്കുന്നുണ്ട്​.


ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകളുള്ള വയർ-സ്‌പോക്ക് റിമ്മുകളും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഹാർലി-ഡേവിഡ്‌സൺ സീരിയൽ 1 ഇ-ബൈക്കി​െൻറ പൂർണമായ സവിശേഷതകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വാഹനത്തിൽ ബെൽറ്റ് സംവിധാനമുള്ള മിഡ് ഡ്രൈവ് മോട്ടോർ ഉപയോഗിക്കുമെന്നാണ്​ സൂചന. പെഡൽ സഹായത്തോടെയുള്ള ഈ ഇലക്ട്രിക് സൈക്കിൾ 2021 മാർച്ചിൽ പുറത്തിറങ്ങും. ബിഎംഡബ്ല്യു മോട്ടോറാഡ്, ഡ്യുക്കാട്ടി എന്നീ വമ്പന്മാർ നേരത്തേ വൈദ്യുത സൈക്കിളുകൾ നിർമിച്ചിരുന്നു.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.