'ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്, കൊച്ചുപിള്ളേരാ, വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം'; നാലുപേരടങ്ങുന്ന കുട്ടിസംഘം സ്കൂട്ടറുമായി ചെന്നുപെട്ടത് മന്ത്രിയുടെ മുൻപിൽ

കൊല്ലം: നാലുപേരടങ്ങുന്ന കുട്ടിസംഘം സ്കൂട്ടറുമായി ചെന്നുപെട്ടത് ഗതാഗത മന്ത്രിയുടെ മുൻപിൽ. സംഭവം കണ്ടയുടനെ ഉടമയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നിർദേശവും നൽകി.

പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി. അപ്പോഴാണ് ഒരു സ്കൂട്ടറിൽ പ്രായപൂർത്തിയാകാത്ത നാല് കുട്ടികൾ വരുന്നത് മന്ത്രി കാണുന്നത്.

കുട്ടികളോട് സംസാരിച്ച ശേഷം മന്ത്രി അവിടെയുണ്ടായിരുന്ന പൊലീസുകാരോട് "സി.ഐ വിളിച്ച് പറയ്, ഉടമയാരാണെന്ന് കണ്ടുപിടിച്ച് ആർ.ടി.ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ, 18 വയസുപോലും ആയിട്ടില്ല. വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം. ഹെൽമറ്റുമില്ല. ലൈസൻസുമില്ല. ഉടമസ്ഥൻ വരട്ടേ.' -മന്ത്രി പറഞ്ഞു.


Full View


Tags:    
News Summary - Four people riding scooters without licenses; Minister orders cancellation of licenses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.