Posted On
date_range Updated On
date_range സാമ്പത്തിക പ്രതിസന്ധി: ആസ്ഥാന മന്ദിരം വിറ്റ് നിസ്സാൻ
ടോക്യോ: പുനരുജ്ജീവന ശ്രമങ്ങളുടെ ഭാഗമായി യോകോഹാമയിലുള്ള ആസ്ഥാന മന്ദിരം വിറ്റതായി ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ അറിയിച്ചു. 6300 കോടി ഡോളറിനായിരുന്നു വിൽപന. കെട്ടിടം തിരികെ പാട്ടത്തിനെടുക്കുകയും പ്രധാന ഓഫിസായി ഉപയോഗിക്കുന്നത് തുടരുകയും ചെയ്യും. വർഷങ്ങളായി സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷം 440 കോടി ഡോളർ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 20000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനും ഒപ്പാമയിലെ ഫാക്ടറി അടച്ചുപൂട്ടാനുമുള്ള നീക്കത്തിലാണ് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.