പ്രതീകാത്മക ചിത്രം
77 വർഷത്തെ നീണ്ട ജൈത്രയാത്രക്കിടയിൽ ഇലക്ട്രിക് വകഭേദത്തിൽ പുതിയ സൂപ്പർ കാറുമായി ഫെരാരി ഇലക്ട്രിക. പുതിയ ഇലക്ട്രിക് മോഡലിന്റെ പ്രൊഡക്ഷൻ ചേസിസ് ഔദ്യോഗികമായി പുറത്തിറക്കി കമ്പനി. ആന്തരിക ജ്വലനം (internal combustion), ഹൈബ്രിഡ് എന്നിവയെ പൂർണ്ണമായും വൈദ്യുത വകഭേദത്തിൽ ഉൾക്കൊള്ളുന്ന ഫെരാരിയുടെ മൾട്ടി-എനർജി തന്ത്രത്തിനെ ഫെരാരി ഇലട്രിക്ക പ്രതിനിധീകരിക്കുന്നുണ്ട്. പുതിയ ഇലക്ട്രിക് സൂപ്പർകാർ അടുത്ത വർഷം അനാച്ഛാദനം ചെയ്യാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.
ഫെരാരി എന്ന ബ്രാൻഡിന്റെ ഐതിഹാസിക വൈധക്ത്യം, നിർമാണത്തിലെ കൃത്യത, ഡ്രൈവിങ്ങിൽ ഉപഭോക്താക്കളുടെ വികാരം എന്നിവ ജോടിയിണക്കിയാണ് ഇലക്ട്രിക് മോഡൽ നിർമിക്കുന്നത്. പൂർണമായും മാരനെല്ലോയിൽ നിർമിച്ച വാഹനം 60-ലധികം പേറ്റന്റ് സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നുണ്ട്. ഇലക്ട്രികയുടെ ചേസിസും ബോഡിഷെല്ലും 75% പുനരുപയോഗിച്ച അലുമിനിയം ഉപയോഗിച്ചാണ് സൂപ്പർ കാറിന്റെ നിർമാണം. ഇത് ഏകദേശം ഒരു കാറിന് 6.7 ടൺ CO2 (കാർബൺ ഡൈ ഓക്‌സൈഡ്) ലാഭിക്കുന്നു. ഫ്രണ്ട് ആക്‌സിലിൽ നിർമിതമായ വാഹനം ചെറിയ ഓവർഹാങ്ങുകളിൽ താഴ്ന്ന ഡ്രൈവിങ് പൊസിഷൻ വാഗ്‌ദാനം ചെയ്യുന്നു.
മാരനെല്ലോയിൽ പൂർണ്ണമായും വികസിപ്പിച്ചെടുത്ത രണ്ട് ഇലക്ട്രിക് ആക്‌സിലുകളാണ് ഇലക്ട്രികയുടെ കരുത്ത്. ഫോർമുല 1-ൽ നിന്ന് പ്രചോദനം ഉൾകൊണ്ട ഹാൽബാച്ച് അറേ റോട്ടറുകൾ ഘടിപ്പിച്ച നാല് പെർമനന്റ് മാഗ്‌നറ്റ് മോട്ടോറുകളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്തെ ആക്സിൽ 93% പീക്ക് കാര്യക്ഷമതയും 3.23kW/kg പവർ ഡെൻസിറ്റിയും ഉപയോഗിച്ച് 210 kW ഉത്പാദിപ്പിക്കുന്നു. പിറകുവശത്തെ ആക്സിൽ 843 ബി.എച്ച്.പി കരുത്തിൽ അസാധാരണമായ 4.8kW/kg ഡെൻസിറ്റിയും നൽകുന്നു. ഇവ രണ്ടും സംയോജിച്ച് ബൂസ്റ്റ് മോഡലിൽ 1,000 ബി.എച്ച്.പിയിൽ കൂടുതൽ പവർ ഉത്പാദിപ്പിക്കാൻ ഈ മോഡലിന് സാധിക്കുന്നു. 0–100 kmph വേഗത കൈവരിക്കാൻ 2.5 സെക്കൻഡുകൾ മാത്രമെടുക്കുന്ന ഇലക്ട്രികയുടെ പരമാവധി വേഗത 310 kmph ആണ്.
ഫെരാരി സ്വന്തമായി രൂപകൽപ്പന ചെയ്ത ബാറ്ററിയാണ് ഇലക്ട്രികയിൽ സജ്ജീകരിച്ചിരിക്കുന്നത്. 15 മൊഡ്യൂളുകളിലായി ക്രമീകരിച്ചിരിക്കുന്ന 210 സെല്ലുകളുള്ള 122kWh ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് ഫെരാരി വാഗ്‌ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.