തിരുവനന്തപുരം: ഡീസല്‍ ഓട്ടോകള്‍ ഹരിത ഇന്ധനങ്ങളിലേക്ക് മാറാനുള്ള കാലപരിധി 22 വര്‍ഷമായി നീട്ടി. നിലവില്‍ 15 വര്‍ഷം പൂര്‍ത്തിയായ ഓട്ടോ ഹരിത ഇന്ധനങ്ങളിലേക്ക് മാറേണ്ടതുണ്ട്. ഡീസല്‍ ഓട്ടോ ഹരിത ഇന്ധനത്തിലേക്ക് മാറ്റുന്നതിനുള്ള പശ്ചാത്തല സൗകര്യം സമ്പൂര്‍ണമാകാന്‍ താമസം നേരിടുന്നത് കണക്കിലെടുത്താണ് ഗതാഗത വകുപ്പ് തീരുമാനം.
കോവിഡ് മഹാമാരി കാലത്ത് രണ്ടു വര്‍ഷം ഓട്ടോകള്‍ നിരത്തിലിറക്കാന്‍ കഴിയാതിരുന്ന സാഹചര്യം പരിഗണിച്ചും ഇതര ഡീസല്‍ വാഹനങ്ങള്‍ക്ക് ഇത്തരം നിയന്ത്രണമില്ല എന്നതിനാലുമാണ് വര്‍ഷം തോറും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുന്ന ഡീസല്‍ ഓട്ടോകളുടെ കാലാവധി 15ൽനിന്ന് 22 വര്‍ഷമായി ഉയര്‍ത്തുന്നത്.
ഉപജീവനത്തിനായി ഓട്ടോ ഓടിക്കുന്ന 50,000ത്തിലധികം ആളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് ഗതാഗതമന്ത്രി ആൻറണി രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.