ജനുവരി മുതൽ ജാവകൾക്ക്​ വിലകൂടും; എല്ലാ മോഡലുകൾക്കും ബാധകം

ക്ലാസിക് ലെജൻഡ്​സ്​ പ്രൈവറ്റ് ലിമിറ്റഡ് 2021 ജനുവരി മുതൽ രാജ്യത്തെ ജാവ ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകളുടെ വില വർധിപ്പിക്കും. ജാവ, ജാവ 42, ജാവ പെരക് എന്നിവയ്ക്ക് ചെറിയ മാർജിനിൽ വില വർധിക്കുമെന്നാണ്​ സൂചന. വർധിച്ചുവരുന്ന നിർമാണ ചെലവും ചരക്കുകളുടെ ഉയർന്ന മൂല്യവുമാണ്​ വിലവർധനവിന്​ കാരണം. അടുത്ത വർഷം മഹീന്ദ്ര ഗ്രൂപ്പി​െൻറ പാസഞ്ചർ, വാണിജ്യ വാഹന ശ്രേണിയിലുടനീളം വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്​.


നിലവിൽ ജാവ ലൈനപ്പ് ആരംഭിക്കുന്നത് 42 മോഡലിൽ നിന്നാണ്​. 1.65 ലക്ഷം രൂപയാണ്​ ഇതി​െൻറ വില. പെരക്കിനായി 1.94 ലക്ഷം രൂപവരെ (എല്ലാ വിലകളും എക്സ്ഷോറൂം ഇന്ത്യ)നൽകണം. ജാവയിലും ജാവ 42വിലും 293 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​. ജാവ പെരാക്കിൽ 334 സിസി എഞ്ചിനാണ്​ നൽകിയിരിക്കുന്നത്​. പുതുവർഷത്തിൽ വിലവർധിക്കുക വാഹന വ്യവസായത്തിൽ സാധാരണയാണ്.


കാറുകളിലും ഇരുചക്ര വാഹനങ്ങളിലും ഇത്​ സാധാരണമാണ്. കാർ നിർമാതാക്കളായ ഹ്യുണ്ടായ്, മാരുതി സുസുക്കി, മഹീന്ദ്ര, റെനോ തുടങ്ങിയവർ പുതുവർഷത്തിൽ വിലവർധന പ്രഖ്യാപിച്ചിട്ടുണ്ട്​. ഇന്ത്യൻ മോട്ടോർസൈക്കിൾ, സ്​കൂട്ടർ നിർമാതാക്കളായ ഹീറോ മോട്ടോകോർപ്പ് പുതുവർഷത്തിൽ മുഴുവൻ ശ്രേണിയിലും 1,500 രൂപവരെ വിലവർധനവ് പ്രഖ്യാപിച്ചിട്ടുണ്ട്​. മറ്റ് നിർമ്മാതാക്കൾ ജനുവരിയിൽ വിലവർധനവ് പ്രഖ്യാപിക്കുകയോ പ്രഖ്യാപനങ്ങളില്ലാതെ വില കൂട്ടുകയോ ചെയ്യും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.