ഹൈനസിന്​ പിന്നാലെ 'ബിഗ്​വിങ്'​ഡീലർഷിപ്പുമായി ഹോണ്ട; പ്രീമിയം ബൈക്കുകൾ പുറത്തിറക്കുക ലക്ഷ്യം

ഹൈനസ്​ 350 ബൈക്കുകൾ അവതരിപ്പിച്ചതിന്​ പിന്നാലെ​ രാജ്യത്ത്​ പ്രീമിയം ഡീലർഷിപ്പുകളുടെ ശൃഖലതീർക്കാനൊരുങ്ങി ഹോണ്ട. 'ബിഗ്​ വിങ്​'എന്നായിരിക്കും ഇവയുടെ പേരെന്നാണ്​ സൂചന. ഹൈനസ്​ നിരയിലേക്ക്​ കൂടുതൽ 300-500 സി.സി ബൈക്കുകൾ അവതരിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്​. ഇന്ത്യയിലെ മോട്ടോർസൈക്ലിങ്​ കമ്മ്യൂണിറ്റി വളരുകയാണെന്നും കൂടുതൽ പ്രീമിയം ഉൽ‌പ്പന്നങ്ങൾ അവതരിപ്പിക്കേണ്ടതുണ്ടെന്നുമാണ്​ ഹോണ്ടയുടെ വിലയിരുത്തൽ.

ഹൈനസ്​ സിബി 500, സിബി 300 ആർ, ആഫ്രിക്ക ട്വിൻ അഡ്വഞ്ചർ ബൈക്കി​െൻറ മാതൃകയിൽ ചെറിയ മോട്ടോർസൈക്കിൾ എന്നിവ ഇനത്യയിലേക്ക്​ പുതുതായി എത്തിക്കുമെന്നാണ്​ കമ്പനിവൃത്തങ്ങൾ നൽകുന്ന സൂചന.ഇവ വിൽക്കുന്നതിനാണ്​ പുതിയ പ്രീമിയം ഡീലർഷിപ്പുകൾ കമ്പനി രാജ്യത്തുടനീളം ആരംഭിക്കുന്നത്​. നിലവിൽ മാരുതി പോലുള്ള കമ്പനികൾ പ്രീമിയം ഡീലർഷിപ്പുകൾ പ്രത്യേക പേരിൽ രാജ്യത്ത്​ നടത്തുന്നുണ്ട്​.

മാരുതി നെക്​സ ഇത്തരം ശൃഖലയാണ്​. പ്രീമിയം ഹാച്ചുകളും സെഡാനുകളും ക്രോസോവറുകളും നെക്​സ വഴിയാണ്​ മാരുതി വിൽക്കുന്നത്​. ഭാവിയിലും ബിഗ്​വിങ്​ ഹോണ്ടക്ക്​ മുതൽക്കൂട്ടാവുമെന്നാണ്​ വിലയിരുത്തൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.