ബ്രേക്ക് തകരാർ, 11 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് ടെസ്‍ല

വ്യാപകമായ ബ്രേക്ക് തകരാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് 11 ലക്ഷം കാറുകൾ തിരിച്ചുവിളിച്ച് ടെസ്‍ല. ചൈനയിലാണ് തകരാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തകരാർ സൗജന്യമായി പരിഹരിച്ച് നൽകുമെന്ന് ടെസ്‍ല അറിയിച്ചു.

റീജനറേറ്റിങ്ങ് ബ്രേക്കിങ്ങ് സിസ്റ്റത്തിലാണ് തകരാർ എന്നാണ് റിപ്പോർട്ടുകൾ. ഒരു സോഫ്റ്റ് വെയർ അപ്ഡേറ്റ് നടത്തുന്നതിന് വേണ്ടിയാണ് വാഹനങ്ങളെല്ലാം തിരികെ വിളിച്ചിരിക്കുന്നത്. 2019 ജനുവരിക്കും ഈ വർഷം ഏപ്രിലിനും ഇടയിൽ ചൈനയിൽ നിർമ്മിച്ച മോഡൽ 3, മോഡൽ Y വാഹനങ്ങൾക്കും ഇറക്കുമതി ചെയ്ത ചില മോഡൽ 3, മോഡൽ എസ്, മോഡൽ എക്‌സ് എന്നീ വാഹനങ്ങൾക്കും തിരിച്ചുവിളി ബാധകമാണെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - Elon Musk-Owned Tesla Recalls Over 1.1 Million Model 3, Model Y EVs In China

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.