ഇതിന് കൃത്യമായ ഉത്തരം സാധ്യമല്ല. ഏതാണ് മികച്ചത് എന്നത് ഓരോരുത്തരുടെയും ഡ്രൈവിങ് രീതികളും ശീലങ്ങളും ഉപയോഗവും സ്ഥിരമായി വാഹനം ഓടിക്കുന്ന റൂട്ടും താരതമ്യം ചെയ്ത് ഡ്രൈവ് ചെയ്യുന്ന ആളുകൾ തന്നെ വിലയിരുത്തി യോജിച്ച വാഹനം തിരഞ്ഞെടുക്കുന്നതാകും നല്ലത്.
വഴിയിൽ കാണുന്ന ആളുകൾ നൂറ് അഭിപ്രായം പറഞ്ഞെന്നിരിക്കും. അവരൊന്നും നമ്മുടെ വാഹനം ഒരിക്കൽപോലും ഉപയോഗിക്കുന്നവരല്ലാത്തതു കൊണ്ട് നിങ്ങളുടെ ഫാമിലി, അടുത്ത സുഹൃദ് വലയങ്ങളിൽ മാത്രം ചർച്ച നടത്തി വേണം ഗിയറുള്ളത് വേണോ, ഇല്ലാത്തതു വേണോ എന്ന് തീരുമാനിക്കാൻ.
വാഹന ഷോറൂമിൽ നിൽക്കുന്നവർക്ക് എല്ലാം അറിയാമായിരിക്കും, അവരോട് ചോദിച്ച് തീരുമാനമെടുക്കാം എന്ന് ഒരു കാരണവശാലും ചിന്തിക്കരുത്. തുണിക്കടയിൽ ഡ്രസ് എടുക്കാൻ ചെല്ലുമ്പോൾ ‘ഈ ഡ്രസ് നന്നായി ചേരുമെന്ന്’ പറയുന്ന സെയിൽസ് സ്റ്റാഫിന്റെ രീതിതന്നെയാകും വാഹന ഷോറൂമുകളിലും. അതിനാൽ എന്താണ് നമ്മുടെ ആവശ്യം എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള വണ്ടി ഉറപ്പാക്കിയ ശേഷം ഷോറൂമിൽ പോകുന്നതാകും ഉത്തമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.