ന്യൂഡൽഹി: സുരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് വാഹനലോകത്തേക്ക് പുതിയ ചുവടുവെപ്പുമായി മാരുതി സുസുകി. മാരുതിയുടെ ഏറ്റവും പുതിയ സെഡാൻ സെഗ്‌മെന്റ് വാഹനമായ സ്വിഫ്റ്റ് ഡിസയറിനും ഇനി 5-സ്റ്റാർ സുരക്ഷ ലഭിക്കും. ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (എൻ.സി.എ.പി) ക്രാഷ് ടെസ്റ്റിലാണ് സ്വിഫ്റ്റ് ഡിസയർ ഈ നേട്ടം കൈവരിച്ചത്. ക്രാഷ് ടെസ്റ്റിന് ശേഷം 5-സ്റ്റാർ സുരക്ഷ സർട്ടിഫിക്കറ്റ് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി മാരുതിക്ക് കൈമാറി.
സ്വിഫ്റ്റ് ഡിസയറിനെ കൂടാതെ മാരുതിയുടെ സബ് കോംപാക്ട് വാഹനമായ ബലേനോയും ക്രാഷ് ടെസ്റ്റിൽ പങ്കെടുത്തിരുന്നു. എന്നാൽ ബലേനോക്ക് 4-സ്റ്റാർ സുരക്ഷ നേടാൻ സാധിച്ചൊള്ളു. സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി മാരുതി, 2025ന്റെ ആരംഭത്തിൽ തന്നെ മിക്ക വാഹനങ്ങളിലും സ്റ്റാൻഡേർഡ് ആയി ആറ് എയർബാഗുകൾ നൽകിയിരുന്നു. ഇനിമുതൽ ആൾട്ടോ കെ10, സെലേറിയോ, വാഗൺ ആർ, ഈകോ, സ്വിഫ്റ്റ്, ഡിസയർ, ഗ്രാൻഡ് വിറ്റാര, ജിംനി, ഇൻവിക്റ്റോ തുടങ്ങിയ പത്ത് മോഡലുകളിലും ഈ ആറ് എയർബാഗുകൾ ലഭിക്കും. കൂടാതെ എല്ലാ സെഗ്‌മെന്റ് വാഹനങ്ങളിലും സ്റ്റാൻഡേർഡ് ഫീച്ചറായി 'ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാമും' മാരുതി സുസുക്കി നൽകുമെന്നും കമ്പനി അറിയിച്ചു.
'ആഗോള സുരക്ഷ പ്രോട്ടോകോളുമായി താരതമ്യപ്പെടുത്താവുന്ന കർശനവും സമഗ്രവുമായ പരിശോധന അടിസ്ഥമാക്കിയാണ് ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റ് നടത്തുന്നത്. എൻ.സി.എ.പിക്ക് കീഴിൽ മാരുതി സുസുക്കി ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ സുരക്ഷ വർധിപ്പിക്കുന്നതിലൂടെ എനിക്കും രാജ്യത്തിനും വലിയ അഭിമാനം' നൽകുന്നുണ്ടെന്ന് റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പുതിയ സ്വിഫ്റ്റ് ഡിസയറിന് 5 സ്റ്റാർ സുരക്ഷ റേറ്റിങ് നേടിയതിൽ മാരുതിയെ ഞാൻ അഭിനന്ദിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.