എൻഫീൽഡിന്‍റെ ഇന്‍റർസെപ്​ടറെ പൂട്ടാൻ ബെനെല്ലി; കൂടുതൽ കരുത്തുള്ള ബൈക്ക്​ ഉടൻ വിപണിയിൽ

റോയൽ എൻഫീൽഡിന്‍റെ 650 സി.സി ബൈക്കുകളായ ഇന്‍റർസെപ്​ടർ, കോണ്ടിനെന്‍റൽ ജി.ടി എന്നിവക്ക്​ ബദലായി പുതിയ വാഹനം അവതരിപ്പിക്കാനൊരുങ്ങി ബെനെല്ലി. 2021ൽതന്നെ ബൈക്ക്​ രാജ്യത്ത്​ എത്തിക്കുകയാണ്​ ബെനെല്ലി ലക്ഷ്യമിടുന്നത്​. കഴിഞ്ഞ ദിവസം ബെനെല്ലി ഇന്ത്യ പുതിയ ടിആർകെ 502 ബിഎസ് 6 വിപണിയിൽ അവതരിപ്പിച്ചിരുന്നു. 4.80 ലക്ഷം വിലവരുന്ന ടിആർകെ 502 അഡ്വഞ്ചർ ടൂറർ വിഭാഗത്തിൽവരുന്ന വാഹനമാണ്​.


ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ പ്രീമിയം ബൈക്ക് നിർമ്മാതാവായ ബെനെല്ലി​ നിലവിൽ ഇന്ത്യയിൽ രണ്ട്​ വാഹനങ്ങളാണ്​ വിൽക്കുന്നത്​. ടിആർകെ 502നെ കൂടാതെ ഇംപീരിയോലെ 400ഉം കമ്പനിയുടെ വാഹനനിരയിൽ ഉൾപ്പെട്ടിട്ടുണ്ട്​. നിലവിലുള്ള ഇംപീരിയോലെ 400 ബിഎസ് 6 ന്‍റെ കരുത്ത് വർധിപ്പിക്കുന്നതിന്​ 2021ൽ 'ബിഗ് ക്രൂസർ' ബൈക്കുകൾ അവതരിപ്പിക്കാനാണ്​ കമ്പനി ലക്ഷ്യമിടുന്നത്​. 'ടിആർകെ 502 ഉപയോഗിച്ച് ഞങ്ങൾ ടൂറിങ്​ വിഭാഗത്തിലേക്ക് ചുവടുവെക്കും. മുന്നോട്ട് പോകുമ്പോൾ ക്രൂസർ സെഗ്‌മെന്‍റിൽ ഞങ്ങൾക്ക് ഉയർന്ന ശേഷി ഓപ്ഷനുകളും ഉണ്ടാകും.


ഇംപീരിയോലെ ഉള്ളപ്പോൾ ത​െന്ന ക്രൂസിങ്​ വിഭാഗത്തിൽ ഉയർന്ന സിസി ഓപ്ഷനുകൾ കൊണ്ടുവരാൻ കമ്പനി ആഗ്രഹിക്കുന്നു. 2021 ൽ ഞങ്ങൾ നാല് വ്യത്യസ്ത സെഗ്‌മെന്‍റുകളിൽ സജീവമാക്കും' -ബെനെല്ലി ഇന്ത്യ മാനേജിങ്​ ഡയറക്ടർ വികാസ് ജബാക്ക് പറഞ്ഞു. നിലവിലെ സൂചന അനുസരിച്ച്​ കമ്പനി ഇംപീരിയോലെ 530 വികസിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. വലിയ ക്രൂസർ ബൈക്ക്​ എന്ന്​ ബെനെല്ലി സൂചിപ്പിക്കുന്നത്​ ഇതാകാനാണ്​ സാധ്യത. 2021 ന്‍റെ രണ്ടാം പകുതിയിൽ വാഹനം ഇന്ത്യയിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.