ഡാകർ റാലിയിൽ ചരിത്രം തിരുത്താൻ ഒാഡി ആർ.എസ്​ ക്യൂ ഇ ട്രോൺ; മത്സരത്തിൽ പെ​െങ്കടുക്കുന്ന ആദ്യ ഇ.വി

ലോകത്തിലെ ഏറ്റവും കഠിനമായ റാലികളിലൊന്നായ ഡാകറിൽ പുതുചരിത്രമെഴുതാനൊരുങ്ങി ഒാഡി ഇ.വി. റാലിയിൽ ആദ്യമായി പ​െങ്കടുക്കുന്ന ഇ.വിയാവുക ഒാഡി ആർ.എസ്​ ക്യൂ ഇ ട്രോൺ ആയിരിക്കും. 2022 റാലിയിലാവും വാഹനം അരങ്ങേറ്റംകുറിക്കുക. വാഹനത്തി​െൻറ പുതിയ വിശദാംശങ്ങൾ ഓഡി സ്ഥിരീകരിച്ചിട്ടുണ്ട്​. രണ്ടാഴ്​ച്ച നീണ്ടുനിൽക്കുന്ന ഡാകർ റാലിയിൽപ ഒരു ദിവസം 805 കിലോമീറ്റർ വരെ സഞ്ചരിക്കേണ്ടിവരും. അതിനാൽതന്നെ വാഹനം ചാർജ്​ ചെയ്യാനുള്ള സംവിധാനവും ഒപ്പംകൊണ്ടുപോകണം. ഇതിനായി ഓഡി ആർ‌എസ് 5 ഡിടിഎം റേസറിൽ ഉപയോഗിച്ചിരുന്ന 2.0 ലിറ്റർ ടർബോചാർജ്​ഡ്​ പെട്രോൾ എഞ്ചിനാണ്​ തെരഞ്ഞെടുത്തിരിക്കുന്നത്​.


എഞ്ചിൻ വാഹനത്തിൽ ജനറേറ്ററായിട്ടായിരിക്കും പ്രവർത്തിക്കുക. ഒപ്പം 50 കിലോവാട്ട്, 370 കിലോഗ്രാം ബാറ്ററി പായ്ക്കും വാഹനത്തിന്​ നൽകിയിട്ടുണ്ട്​. പുനരുൽപ്പാദന ബ്രേക്കിങ്​ പ്രവർത്തനവും ക്യൂ ഇ ട്രോണിെൻറ സവിശേഷതയാണ്​. വാഹനം മുന്നോട്ട് പോകുമ്പോൾ ശ്രേണി വർധിക്കുമെന്നാണ്​ ഒാഡി എഞ്ചിനീയർമാർ പറയുന്നത്​. വാഹനത്തി​​െൻറ ഓരോ ആക്‌സിലിലും ഓഡിയുടെ ഫോർമുല ഇ കാറിൽ നിന്നെടുത്ത ഇലക്ട്രിക് മോട്ടോർ പിടിപ്പിച്ചിട്ടുണ്ട്​. മൂന്നാമത്തെ യൂണിറ്റ് ബാറ്ററിയും എഞ്ചിനും തമ്മിലുള്ള എനർജി കൺവെർട്ടറായി പ്രവർത്തിക്കുന്നു.


വാഹനത്തി​െൻറ മൊത്തം ഒൗട്ട്‌പുട്ട് 680 എച്ച്പി (500 കിലോവാട്ട്) ആണ്​. എന്നാൽ ഡാകർ ഉദ്യോഗസ്ഥർ 2022 ലെ മൽസരത്തിന് ഹോഴ്​സ്​ പവർ പരിധി ഏർപ്പെടുത്തുമോ എന്ന് കണ്ടറിയണം. ഓഡിയുടെ റാലി ഇതിഹാസങ്ങളായ സ്​റ്റീഫൻ പീറ്റർഹാൻസൽ, കാർലോസ് സൈൻസ് എന്നിവരോടൊപ്പം രണ്ട് തവണ ഡിടിഎം ചാമ്പ്യനായ മാറ്റിയാസ് എക്‌സ്ട്രോമും ഡാകറിൽ കമ്പനിക്കായി വളയംപിടിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.