ഓഡി ക്യൂ8 ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ; വില, സവിശേഷതകൾ...

ക്യൂ8 എസ്‌.യു.വിയുടെ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിൽ അവതരിപ്പിച്ച് ജർമ്മൻ വാഹന ഭീമൻ ഓഡി. ആഗോളതലത്തിൽ നേരത്തെ ക്യൂ8ന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കിയിരുന്നു. ഇതിന് സമാനമായാണ് ലിമിറ്റഡ് എഡിഷന്‍റെ അരങ്ങേറ്റം. ക്യൂ3, ക്യൂ5, ക്യൂ7, ക്യൂ8 എന്നിവ ഇന്ത്യയിൽക്യൂ സീരീസിലുള്ള മറ്റ് ഓഡി മോഡലുകളാണ്. ആഡംബര എസ്.യു.വി പ്രേമികളുടെ ഉറക്കംകെടുത്താൻ പോവുന്ന ക്യൂ8 ലിമിറ്റഡ് എഡിഷനെ പരിചയപ്പെടാം.

ഡിസൈനും ഫീച്ചറും

21ഇഞ്ച് 5-സ്‌പോക്ക് ഗ്രാഫൈറ്റ് ഗ്രേ ഡയമണ്ട് ഫിനിഷ് അലോയ് വീലുകൾ, തള്ളിനിൽക്കുന്ന എയർ ഇൻടേക്ക്, സ്‌പോർടി ലുക്കുള്ള എസ്-ലൈൻ എക്സ്റ്റീരിയർ, എൽ.ഇ.ഡി സ്ട്രിപ്പുകൾ, സ്റ്റൈലിഷ് എൽ.ഇ.ഡി ഹെഡ് ലാമ്പും ടെയിൽ ലാമ്പും,

ഫ്രെയിം ഇല്ലാത്ത ഡോറുകൾ, പനോരമിക് സൺറൂഫ്, ഒക്ടാഗൺ ഡിസൈൻ സിംഗിൾ ഫ്രെയിം ഗ്രിൽ എന്നിവയാണ് എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നത്. 10.09-ഇഞ്ചിന്‍റെയും 8.59-ഇഞ്ചിന്‍റെയും ഇരട്ട-മൾട്ടിമീഡിയ സ്ക്രീനുകൾ, ഓഡി വെർച്വൽ കോക്ക്പിറ്റ് എന്നിവ പ്രധാന സവിശേഷതയാണ്.

എഞ്ചിൻ

48 വി മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയോടുകൂടിയ 3.0 ലിറ്റർ ടി.എഫ്‌.എസ്‌.ഐ എഞ്ചിനാണ് വാഹനത്തിന്‍റെ കരുത്ത്. പരമാവധി 340 ബി.എച്ച്.പി കരുത്തും 500 എൻ.എം ടോർക്കും ഇത് ഉത്പാദിപ്പിക്കുന്നു. പൂജ്യത്തിൽ നിന്ന് 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ വേണ്ടതോ വെറും 5.9 സെക്കൻഡ് മാത്രം. ഉയർന്ന വേഗത മണിക്കൂറിൽ 250 കിലോമീറ്ററാണ്. 8 സ്പീഡ് ടിപ്‌ട്രോണിക് ട്രാൻസ്മിഷനാണുള്ളത്. ഓൾ വീൽ ഡ്രൈവും ഏഴ് ഡ്രൈവ് മോഡുകളും ഉൾപ്പെടെയാണ് ലിമിറ്റഡ് എഡിഷന്‍റെ വരവ്.

എട്ട് എയർബാഗുകൾ, പാർക്കിങ് എയ്ഡ് പ്ലസ് ഉപയോഗിച്ചുള്ള പാർക്ക് അസിസ്റ്റ്, ഇ.എസ്.പി എന്നിവ സുരക്ഷ കൈകാര്യം ചെയ്യുന്നു. ഗ്ലാസിയർ വൈറ്റ്, ഡേറ്റോണ ഗ്രേ, മിത്തോസ് ബ്ലാസ് എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് Q8 ലഭിക്കുക. ക്യൂ8, ആർ.എസ് ക്യൂ8 എന്നീ രണ്ട് പതിപ്പുകളിലാണ് വാഹനം ഇന്ത്യയിൽ ലഭിക്കുക.

യഥാക്രമം 1.18 കോടി രൂപയിലാണ് വില ആരംഭിക്കുന്നത്. ഇന്ത്യൻ വിപണിയിലെ എൻട്രി ലെവൽ ക്യൂ8 നെ അപേക്ഷിച്ച് ഏകദേശം 11 ലക്ഷം രൂപയാണ് പുതിയ ലിമിറ്റഡ് എഡിഷന്‍റെ വില. പരിമിതമായ ലിമിറ്റഡ് എഡിഷൻ യൂനിറ്റ് മാത്രമേ ഇന്ത്യയിലുണ്ടാവൂ എന്നാണ് ഓഡി ഇന്ത്യ പറയുന്നത്.

Tags:    
News Summary - Audi Q8 Limited Edition Launched In India For Rs 1.18 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.