വിപണിയിൽ അതിശയപ്രകടനം; എതിരാളികളെ ഞെട്ടിച്ച് ഇ.വി കമ്പനി

ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അതിശയ പ്രകടനവുമായി ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. 2023 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 353 ശതമാനം വളർച്ചയാണ് കമ്പനി നേടിയിരിക്കുന്നത്. 2022 മാർച്ചിൽ വിറ്റ 2,591 യൂനിറ്റുകളിൽ നിന്ന് 2023 മാർച്ചിലെത്തുമ്പോൾ 11,754 എന്ന വൻ കുതിപ്പിലേക്കാണ് കമ്പനി മുന്നേറിയിരിക്കുന്നത്. 2022-2023 സാമ്പത്തിക വർഷത്തിൽ ആകെ 82,146 ഇലക്ട്രിക് സ്കൂട്ടറുകളും കമ്പനി വിറ്റു.

ഈ വർഷം ഫെബ്രുവരിയിലെ 10,013 യൂനിറ്റുകളെ അപേക്ഷിച്ച് വിൽപ്പനയിൽ 17.39 ശതമാനം വർധനവോടെ പ്രതിമാസ വില്‍പ്പനയിലും കമ്പനി മുന്നിട്ടു നില്‍ക്കുന്നു. ഏഥർ എനർജി നിലവിൽ 450 പ്ലസ്, 450X ഇലക്ട്രിക് സ്‌കൂട്ടറുകൾ ആണ് വിൽക്കുന്നത്. 1,000-ലധികം ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമായ വിപുലമായ ചാർജിംഗ് നെറ്റ്‌വർക്കും ഏഥറിനുണ്ട്. അടുത്തിടെ കമ്പനി രാജ്യത്തെ സ്റ്റോറുകളുടെ എണ്ണം 30 ല്‍ നിന്ന് 116 ആയി വിപുലീകരിച്ചിരുന്നു. ഇവികൾ വേഗത്തിൽ വില്‍ക്കുന്നതിന്, 2023 സാമ്പത്തിക വര്‍ഷത്തിൽ 911 പൊതു ഫാസ്റ്റ് ചാർജിങ് പോയിന്റുകളും ഏഥര്‍ സ്ഥാപിച്ചു. ഇപ്പോൾ രാജ്യത്തുടനീളം 1224 ഏഥര്‍ ഗ്രിഡുകൾ ഉണ്ട്.

ഇലക്ട്രിക് വാഹന വ്യവസായത്തിന് 2023 സാമ്പത്തിക വര്‍ഷം 'അതിശയനീയമായിരുന്നുവെന്ന് വില്‍പ്പനയെക്കുറിച്ച് സംസാരിച്ച ആതർ എനർജി ചീഫ് ബിസിനസ് ഓഫീസർ രവ്‌നീത് സിംഗ് ഫൊകെല പറഞ്ഞു. ‘ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആറുമാസം ചിപ്പുകളുടെ ക്ഷാമം കാരണം ഞങ്ങളുടെ ഉൽപ്പാദന അളവ് പരിമിതപ്പെടുത്തിയിരുന്നു. ഈ വർഷം ഞങ്ങൾ 11,754 എന്ന ശക്തമായ വില്‍പ്പനയുമായി ക്ലോസ് ചെയ്യുന്നു. വില്‍പ്പനയിലെ ഈ ആക്കം 2024 സാമ്പത്തിക വര്‍ഷത്തിലും തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Ather Energy registers 353% annual growth in March 2023 for 450 Plus & 450X

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.