രാജ്യത്ത് അശ്രദ്ധമായ ഡ്രൈവിങിന് ഇനിമുതൽ വലിയ വില നൽകേണ്ടിവരും. റോഡപകടങ്ങൾ തടയുന്നതിനും വാഹനമോടിക്കുന്നവർക്കിടയിൽ കർശനമായ അച്ചടക്കം വളർത്തുന്നതിനുമായി ഗതാഗത നിയമലംഘനങ്ങളുടെ പിഴകളിൽ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
മദ്യപിച്ച് വാഹനമോടിക്കൽ, അമിത വേഗത, സിഗ്‌നലുകൾ തെറ്റിക്കൽ, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങളാണ് പുതുക്കിയ പിഴകൾ കൊണ്ട് ലക്ഷ്യമിടുന്നത്. പുതിയ ഭേദഗതി അനുസരിച്ച് ചില കുറ്റകൃത്യങ്ങൾക്ക് തടവും ലൈസൻസ് സസ്‌പെൻഷനും ലഭിക്കാൻ സാധ്യതയുണ്ട്. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴ അടക്കുന്നതും കഠിനമാകും.
മുൻപ് മദ്യപിച്ച് വാഹനമോടിച്ചാൽ 1,000 രൂപ മുതൽ 5000 രൂപ വരെ പിഴ ഈടാക്കിയിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം നിയമലംഘനത്തിന് 10,000 രൂപ പിഴയും/ അല്ലെങ്കിൽ 6 മാസം തടവും ലഭിക്കും. നിയമലംഘനം വീണ്ടും അവർത്തിക്കുന്നവർക്ക് 15,000 രൂപ പിഴയും/ 2 വർഷം വരെ തടവും ലഭിക്കാം.
പഴ നിയമപ്രകാരം 100 രൂപ മുതൽ 500 രൂപവരെ ആയിരുന്നെങ്കിൽ പുതിയ ഭേദഗതി അനുസരിച്ച് ഇനിമുതൽ 1,000 പിഴ അടക്കേണ്ടി വരും. കൂടാതെ മൂന്ന് മാസകാലത്തേക്ക് ലൈസൻസ് സസ്‌പെൻഷനും ലഭിക്കും.
സീറ്റ് ബെൽറ്റ് ധരിക്കാത്ത ഡ്രൈവർമാർക്ക് ഇനിമുതൽ 1,000 രൂപ പിഴ നൽകേണ്ടി വരും. മുൻപ് ഇത് 100 രൂപമുതൽ 500 രൂപവരെ ആയിരുന്നു.
അശ്രദ്ധമൂലമുള്ള ഡ്രൈവിങ് അപകടങ്ങൾക്ക് പ്രധാന കാരണമാണ് വാഹനമോടിക്കുബോളുള്ള മൊബൈൽ ഫോൺ ഉപയോഗം. ഇനിമുതൽ നിയമലംഘനം പിടിക്കപ്പെട്ടാൽ 5,000 രൂപ പിഴ ഈടാക്കും. മുമ്പ് 500 രൂപ മുതൽ 1,000 രൂപ വരെയായിരുന്നു.
സാധുവായ ഡ്രൈവിങ് ലൈസൻസില്ലാതെ പിടിക്കപ്പെട്ടാൽ വാഹനമോടിക്കുന്നയാൾ ഇനി മുതൽ 5,000 രൂപ പിഴ നൽകേണ്ടിവരും. പഴ നിയമ പ്രകാരം 500 രൂപമുതൽ 1,000 രൂപവരെ ആയിരുന്നു പിഴ.
പഴയ നിയമമനുസരിച്ച് 100 രൂപ മുതൽ 500 രൂപ വരെയായിരുന്നെങ്കിൽ പുതിയ ഭേദഗതി അനുസരിച്ച് 1,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ വാഹനം ഓടിക്കുന്നയാളുടെ ഡ്രൈവിങ് ലൈസൻസും സസ്‌പെൻഡ് ചെയ്യും.
ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിക്കുന്നതിനുള്ള പിഴ 500 മുതൽ 1,000 രൂപ വരെയായിരുന്നത് 2,000 രൂപയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ 3 മാസത്തെ തടവും അതോടൊപ്പം തന്നെ സാമൂഹ്യ സേവനവും ഉൾപ്പെടാം. നിയമലംഘനം ആവർത്തിച്ചാൽ 4,000 രൂപ പിഴ അടക്കേണ്ടി വരും.
സാധുവായ പൊല്യൂഷൻ സർട്ടിഫിക്കറ്റില്ലാതെ വാഹനമോടിച്ചാൽ പുതിയ ഭേദഗതി അനുസരിച്ച് 10,000 രൂപ പിഴ അടക്കണം. ഇത് പഴയ തുകയുമായി താരതമ്യം ചെയ്യുമ്പോൾ 9 മടങ്ങ് അതികം അടക്കണം. മുമ്പ് 1,000 രൂപമാത്രമായിരുന്നു പിഴ അടക്കേണ്ടത്. കൂടാതെ പുതിയ ഭേദഗതി അനുസരിച്ച് 6 മാസം തടവും 6 മാസം സാമൂഹ്യ സേവനവും ലഭിക്കാനുള്ള സാധ്യതയുണ്ട്.
അശ്രദ്ധമായ ഡ്രൈവിങിന് ഇപ്പോൾ 5,000 രൂപ പിഴ ചുമത്തുന്നുണ്ട്. അതുപോലെ, പൊതു റോഡുകളിൽ അമിത വേഗതയിൽ വാഹനം ഓടിച്ചാലും 5,000 രൂപ പിഴ ചുമത്തും.
ആംബുലൻസുകൾ പോലുള്ള അടിയന്തര വാഹനങ്ങൾ തടയുന്നവർക്ക് ഇനി മുതൽ 10,000 രൂപ പിഴ ചുമത്തും. മുമ്പ് ഇത് 1,000 രൂപ മുതൽ 2,000 രൂപവരെയായിരുന്നു. ഇത്തരം നിയമലംഘനം അതികരിക്കുന്ന സാഹചര്യത്തിലാണ് പിഴ കുത്തനെ ഉയർത്തുന്നതെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.
ട്രക്ക്, വാണിജ്യ വാഹങ്ങൾ തുടങ്ങിയവയിൽ അമിതമായി ഭാരം കയറ്റിയാൽ 2,000 രൂപയിൽ നിന്നും 20,000 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇത് നിയമലംഘനം തടയുന്നതിനുള്ള ശക്തമായ മാർഗ്ഗമാണ്.
ചുവന്ന സിഗ്നൽ മറികടന്നാൽ ഇനി 5,000 രൂപ പിഴ ഈടാക്കും, നേരത്തെ ഇത് 500 രൂപയായിരുന്നു.
പ്രായപൂർത്തിയാകാത്തവർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ഇനിമുതൽ കഠിന ശിക്ഷ നൽകുമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു. 2,500 രൂപ പിഴയ്ക്ക് പകരം, ഇനിമുതൽ 25,000 രൂപ പിഴയും മൂന്ന് വർഷം തടവും കൂടാതെ ഒരു വർഷത്തേക്ക് വാഹന രജിസ്ട്രേഷൻ റദ്ദുചെയ്യുകയും ചെയ്യും. അതോടൊപ്പം 25 വയസ്സ് വരെ ഡ്രൈവിങ് ലൈസൻസിന് യോഗ്യതയില്ല എന്നും പുതിയ ഭേദഗതിയിൽ പറയുന്നു.
റോഡ് അപകടങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിയമ ലംഘനങ്ങൾ കുറക്കുന്നതിനും സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ കർശനമായ പിഴകൾ ലക്ഷ്യമിടുന്നത്. ചിലർക്ക് പുതിയ പിഴകൾ വളരെ ഉയർന്നതായി തോന്നിയേക്കാം, എന്നാലും റോഡുകളിലെ അശ്രദ്ധമായ പെരുമാറ്റങ്ങൾക്കെതിരെ ശക്തമായ ഒരു പ്രതിരോധം തീർക്കാൻ ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.