'കുടുംബത്തിലെ പുതിയ അതിഥി'; ഥാർ സ്വന്തമാക്കി നടൻ വിജയ്​ബാബു

മഹീന്ദ്ര ഥാർ സ്വന്തമാക്കി നടനും നിർമാതാവുമായ വിജയ്​ബാബു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം തന്നെയാണ്​ വാഹനത്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചത്​. 'കുടുംബത്തി​ലെ പുതിയ അതിഥി, ഒരേയൊരു ഥാർ'-വിജയ്​ബാബു കുറിച്ചു. ഥാറിന്‍റെ ഏറ്റവും ഉയർന്ന പെട്രോൾ ഓ​ട്ടോമാറ്റിക്​ വേരിയന്‍റാണ്​ വിജയ്​ബാബു വാങ്ങിയത്​. നാപോളി ബ്ലാക്ക്​ നിറത്തിലുള്ള വാഹനം ഓഫ്​റോഡിലും ഓൺറോഡിലും മികച്ച പ്രകടനം കാഴ്​ച്ചവെക്കാൻ പ്രാപ്​തമാണ്​.


മഹീന്ദ്ര ഥാറിന്​ ഡീസൽ പെട്രോൾ എഞ്ചിനുകളുണ്ട്. ഡുസൽ എഞ്ചിൻ 2184 സിസിയും പെട്രോൾ എഞ്ചിൻ 1997 സിസിയുമാണ്. രണ്ടും മാനുവൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാണ്. നാല്​ സീറ്റർ എസ്​.യു.വിയാണ് ഥാർ. 3985 എംഎം നീളവും 1855 എംഎം വീതിയും 2450 എംഎം വീൽബേസും ഉണ്ട്. 2.2 ലിറ്റർ ഡീസൽ എൻജിൻ 140 ബി.എച്ച്​.പി കരുത്ത്​ ഉത്​പാദിപ്പിക്കും. ആറ്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സാണ്​ വാഹനത്തിന്​. 2.0 ലിറ്റർ പെട്രോൾ എൻജിൻ 190 ബി.എച്ച്​.പി കരുത്തും 380 എൻ.എം ടോർക്കും ഉദ്​പാദിപ്പിക്കും.

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ്​ ഓ​ട്ടോ എന്നിവ​െയ പിന്തുണക്കുന്ന ടച്ച്​ സ്​ക്രീൻ ഇൻഫോടെയിൻമ​െൻറ്​ സിസ്​റ്റവും ഉൾപ്പെടുത്തിയിട്ടുണ്ട്​. എക്​സ്​റ്റീരിയറിൽ റിവേഴ്​സ്​ കാമറ, മടക്കാവുന്ന മിററുകൾ, എൽ.ഇ.ഡി ഡേ ടൈം റണ്ണിങ്​ ലൈറ്റുകൾ എന്നിവ സവിശേഷതയാണ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.