കോട്ടയം: കോരിച്ചൊരിയുന്ന മഴയത്ത് വാഹനാപകട സാധ്യത കുറക്കാനുള്ള നിർദേശങ്ങളുമായി മോട്ടോർ വാഹനവകുപ്പ്. ഇരുചക്രവാഹന യാത്രക്കാർ പരമാവധി ശ്രദ്ധിക്കണമെന്നും മഴക്കാലത്ത് തിരക്ക് കൂട്ടിയുള്ള യാത്ര പാടില്ലെന്നും വകുപ്പ് നിർദേശിക്കുന്നു. ഡ്രൈവിങ്ങ് കരുതലോടെ വേണമെന്നും വകുപ്പ് ആവശ്യപ്പെടുന്നു.
മറ്റ് നിർദേശങ്ങൾ
- ഏത് സാഹചര്യത്തിലും ഹെൽമറ്റ് ധരിക്കണം. ഗുണനിലവാരമുള്ള ഹെൽമറ്റ് തിരഞ്ഞെടുക്കുക, ഇരുണ്ട ഗ്ലാസോടു കൂടിയവ മഴക്കാലത്ത് ഒഴിവാക്കുക
- ഒരു സാഹചര്യത്തിലും ഒരു കൈകൊണ്ട് വാഹനം ഓടിക്കരുത്
- കുട നിവർത്തിപ്പിടിച്ച് വാഹനം ഓടിക്കരുത്. ഓടുന്ന വഹാനത്തിൽ പിൻസീറ്റിൽ കുട നിവർത്തിപ്പിടിച്ച് ഇരിക്കരുത്.
- ഇയർഫോൺ ഉപയോഗം ഒഴിവാക്കുക
- ട്രാഫിക് സിഗ്‌നലുകളും സ്പീഡ് പരിധിയും ലംഘിക്കരുത്
- ലെയ്ൻ ട്രാഫിക്കിൽ മുൻകൂർ ഇൻഡിക്കേറ്ററുകൾ പ്രകാശിപ്പിച്ച് ഡ്രൈവിങ് നടത്തുക
- മദ്യപിച്ച് വാഹനം ഓടിക്കരുത്
- ഗട്ടറുകളും മറ്റും വെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ വാഹനത്തിൽ ബലം കൊടുത്ത് ഓടിക്കുക.
വാഹനങ്ങൾ എങ്ങനെ സജ്ജമാക്കാം
- ടയർ പരിശോധിക്കുക. ടയർ മികച്ചതാവണം
- വാഹനത്തിന്റെ ബ്രേക്ക് പരിശോധിക്കുക.
- ഹെഡ് ലൈറ്റ് പരിശോധിക്കുക. കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റ് ഉപയോഗിക്കരുത്
- ഹെഡ് ലൈറ്റ് ഇടക്കിടെ ‘ഡിപ്’ ചെയ്ത് ശ്രദ്ധ കൂട്ടുക.
- ഇൻഡിക്കേറ്ററുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക. ശരിയായ ബസറുകളുടെ ഉപയോഗം, ഇൻഡിക്കേറ്ററുകൾ ആവശ്യത്തിനുശേഷം ഓഫ് ചെയ്യൽ എന്നിവ ശ്രദ്ധിക്കണം.
- ലൈറ്റിൽ പ്രതിഫലിക്കുന്ന റിഫ്ലക്ടീവ് സ്റ്റിക്കറുകൾ, വാഹനത്തിന്റെ പിറകുവശത്തും ഹെൽമറ്റിന്റെ പിറകിലും മറ്റും ഒട്ടിച്ചാൽ സുരക്ഷ വർധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.