പുതിയ മെഴ്സിഡസ് ബെൻസ് സി ക്ലാസ് മെയ് പത്തിന് ഇന്ത്യയിൽ പുറത്തിറക്കും; ബുക്കിങ് ആരംഭിച്ചു

ഏറ്റവും പുതിയ തലമുറ മെഴ്സിഡസ് ബെൻസ് സി ക്ലാസ് സെഡാൻ മെയ് പത്തിന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡസ് ബെൻസ്.

കഴിഞ്ഞവർഷം ഫെബ്രുവരിയിൽ അന്താരാഷ്ട്രതലത്തിൽ പുറത്തിറക്കിയ ഈ മോഡൽ വാഹന പ്രേമികളുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കമ്പനിയുടെ മുൻനിര സെഡാനായ എസ്-ക്ലാസിൽനിന്ന് നിരവധി ഘടകങ്ങൾ പുതിയ പതിപ്പിലേക്ക് എടുത്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ബേബി എസ് ക്ലാസ് എന്നാണ് അറിയപ്പെടുന്നത്. കോവിഡ് മഹാമാരിയും സെമി കണ്ടക്ടർ ചിപ്പുകളുടെ ക്ഷാമവും കാരണമാണ് കാർ ഇന്ത്യൻ വിപണിയിൽ എത്തുന്നത് വൈകാനിടയാക്കിയത്. പുണയിലെ മെഴ്സിഡസ് ബെൻസ് ചക്കാൻ പ്ലാന്‍റിൽ പ്രാദേശികമായി അസംബ്ൾ ചെയ്താണ് കാർ ഇന്ത്യൻ വിപണിയിലെത്തുന്നത്.

ഏപ്രിൽ 13ന് ബുക്കിങ് ആരംഭിച്ചെങ്കിലും നിലവിൽ ബെൻസ് ഉടമകൾക്കു മാത്രമാണ് സൗകര്യം ലഭിക്കുക. മെയ് ഒന്നു മുതൽ എല്ലാവർക്കും ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും. 50,000 രൂപയാണ് ബുക്കിങ് തുക. പുതിയ സി-ക്ലാസ് രൂപകൽപനയിലും സുഖസൗകര്യങ്ങളിലും സാങ്കേതികത്തികവിലും കൂടുതൽ മികവ് പുലർത്തുന്നതാണെന്നും പുതിയ എസ്-ക്ലാസിനോട് ചേർന്ന് നിൽക്കുന്നതാണെന്നും മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ എം.ഡിയും സി.ഇ.ഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.

Tags:    
News Summary - 2022 Mercedes-Benz C-Class India Launch Date Announced; Bookings Open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.