ബി.എസ്​ 6​ ജാസ്​ ബുക്ക്​ ചെയ്യാം; സ്​റ്റൈലിലും എഞ്ചിനിലും പരിഷ്​കാരങ്ങൾ

ബിഎസ് 6ലേക്ക്​ പരിഷ്​കരിച്ച പെട്രോൾ എഞ്ചിനുള്ള 2020 ഹോണ്ട ജാസ് ബുക്ക്​ ​െചയ്യാം. ഓൺലൈനായും ഷോറൂമുകളിലും ബുക്കിങ്ങ്​ ലഭ്യമാണ്. ഡീസൽ എഞ്ചിൻ പൂർണ്ണമായും ഒഴിവാക്കി രൂപഭാവങ്ങളിൽ ചില്ലറ വ്യത്യാസത്തോടെയാണ്​ പുതിയ ജാസ്​ വരുന്നത്​.

ജനപ്രിയ ജാപ്പനീസ് ബ്രാൻഡി​െൻറ മൂന്നാമത്തെ ലോക്​ഡൗൺകാല ലോഞ്ചായിരിക്കും ജാസി​​െൻറത്​. ഏതാനും ആഴ്ചകൾക്ക് മുമ്പ് പുതുക്കിയ ഡബ്ലു.ആർ.വിയും സിറ്റിയും ഹോണ്ട പുറത്തിറക്കിയിരുന്നു. പഴയ 90 എച്ച്പി, 1.2 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ്​ വാഹനത്തിന്​.

അഞ്ച്​ സ്പീഡ് മാനുവൽ അല്ലെങ്കിൽ സി.വി.ടി ഓട്ടോമാറ്റിക് ആയിരിക്കും ഗിയർബോക്​സ്​. പാഡിൽ ഷിഫ്റ്ററുകൾ ഉണ്ടെന്നത്​ ജാസി​െൻറ പ്രത്യേകതയാണ്​. കഴിഞ്ഞ വർഷം രാജ്യത്തെ മൊത്തം വിൽപ്പനയുടെ 70 ശതമാനവും സി.വി.ടി പതിപ്പിലാണെന്ന് ഹോണ്ട പറയുന്നു. ഡീസൽ എഞ്ചിൻ ഒഴിവാക്കിയത് ചിലരെയെല്ലാം നിരാശപ്പെടുത്താനും സാധ്യതയുണ്ട്​.

ഫ്രണ്ട് ബമ്പർ, ക്രോം ഫിനിഷുള്ള കറുത്ത ഗ്രില്ല്​, എൽ.ഇ.ഡി ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി ഫോഗ് ലാമ്പുകൾ എന്നിവ പുതിയതാണ്​. പിന്നിലെ ബമ്പറും പരിഷ്​കരിച്ചിട്ടുണ്ട്​. പുതിയ ഇലക്ട്രിക് സൺറൂഫ് ഏറ്റവും വലിയ കൂട്ടിച്ചേർക്കലാണ്​.

ടച്ച്സ്ക്രീൻ, ക്രൂയിസ് കൺട്രോൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി, 15 ഇഞ്ച് അലോയ് വീലുകൾ, റിയർ വൈപ്പർ തുടങ്ങിയവയാണ്​ മറ്റ്​ പ്രത്യേകതകൾ. ഹോണ്ട ഓൺ‌ലൈൻ സെയിൽ‌സ് പ്ലാറ്റ്‌ഫോമായ 'ഹോണ്ട ഫ്രം ഹോമിൽ'5,000 രൂപയ്ക്കും ഡീലർഷിപ്പുകളിൽ 21,000 രൂപയ്ക്കും വാഹനം ബുക്ക്​ ചെയ്യാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.