1908 മോഡൽ ഹാർലി ഡേവിഡ്സൺ
Posted On
date_range Updated On
date_range 1908 മോഡൽ ഹാർലി; വില 7.71 കോടി
വാഷിങ്ടൺ: ലേലത്തിൽ വിറ്റ ഏറ്റവും വിലകൂടിയ ബൈക്കായി മാറി 1908 മോഡൽ ഹാർലി ഡേവിഡ്സൺ. അമേരിക്കയിൽ നടന്ന ലേലത്തിൽ 9.35 ലക്ഷം ഡോളറിനാണ് (ഏകദേശം 7.71 കോടി രൂപ) സ്ട്രാപ് ടാങ്ക് ഹാർലി ഡേവിഡ്സൺ വിറ്റുപോയത്. ഇന്ധന, ഓയിൽ ടാങ്കുകൾ ബൈക്കിന്റെ ഫ്രെയിമിനൊപ്പം തന്നെ ഉൾപ്പെടുത്തിയതിനാലാണ് സ്ട്രാപ് ടാങ്ക് എന്ന പേര് ഈ മോഡലിന് ലഭിച്ചത്. ലോകത്ത് ഇപ്പോൾ 12 എണ്ണം മാത്രമാണ് ഈ മോഡൽ ബൈക്കുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.