മനുഷ്യ ശരീരത്തിലെ പവർ ഹൗസ്; അറിയാം കരളിന്‍റെ ധർമ്മങ്ങൾ

മനുഷ്യ ശരീരത്തിന്‍റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന അവയവമാണ് കരൾ. ശരീരത്തെ സുഗമമായി നിലനിർത്തുന്ന നിരവധി അവശ്യ പ്രവർത്തനങ്ങൾ കരൾ നിർവഹിക്കുന്നുണ്ട്. ദഹനത്തെ സഹായിക്കുകയും ശരീരത്തിന് ദോഷകരമായ പദാർത്ഥങ്ങളെ വിഷവിമുക്തമാക്കുകയും ചെയ്യാൻ കരളിന് സാധിക്കും.

ദഹന വ്യവസ്ഥയിൽ കരൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കരൾ പിത്തരസം ഉൽപ്പാദിപ്പിക്കുകയും ഇത് കൊഴുപ്പിനെ ഫാറ്റി ആസിഡുകളായി വിഘടിപ്പിക്കുകയും ചെയ്യുന്നു. കൊഴുപ്പിന്‍റെ ദഹനത്തിന് പിത്തരസം നിർണായകമാണ്. ദഹനനാളത്തിൽ നിന്ന് വരുന്ന രക്തം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പോകുന്നതിന് മുമ്പ് കരൾ ഫിൽട്ടർ ചെയ്യുകയും വിഷവിമുക്തമാക്കുകയും ചെയ്യുന്നു.

കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ എന്നിവയുടെ ഉപാപചയ പ്രവർത്തനത്തിന് കരളിന്‍റെ പങ്ക് ആവശ്യമാണ്. ശരീരത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കൊജനാക്കി സംഭരിക്കുകയും ആവശ്യമുള്ളപ്പോൾ പുറത്തുവിടുകയും ചെയ്ത് രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവിൽ സ്ഥിരത നിലനിർത്താൻ കരളിന് സാധിക്കും. രക്തം കട്ടപിടിക്കുന്നതിന് ആവശ്യമായ പ്രോട്ടീനുകൾ കരൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയും പിന്തുണക്കുന്ന ഒരു പവർഹൗസാണ് കരൾ. കരളിന്‍റെ പ്രവർത്തനങ്ങൾ നമ്മുടെ ആരോഗ്യത്തിന് അനിവാര്യമാണ്.

കരളിന്‍റെ പ്രവർത്തനം തകരാറിലായാൽ ശരീരത്തിന്‍റെ ദഹനം, വിഷാംശം നീക്കം ചെയ്യൽ, രക്തം ശുദ്ധീകരിക്കൽ, തുടങ്ങി. പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. തുടക്കത്തിൽ കാര്യമായ ലക്ഷണങഅങൾ പ്രകടമായില്ലെങ്കിലും രോഗം മൂർച്ഛിക്കുന്നതിനനുസരിച്ച് മഞ്ഞപ്പിത്തം, വയറുവേദനയും നീരും, കൈകാലുകളിൽ നീര്, ശരീര വേദനയും ചൊറിച്ചിലും, രക്തസ്രാവം, സിറോസിസ്, വൃക്കകളുടെ തകരാർ, കരൾ ക്യാൻസർ എന്നിങ്ങനെയുള്ള രോഗങ്ങൾ ഉണ്ടാവും. 

Tags:    
News Summary - The powerhouse of the human body; Know the functions of the liver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.