ഇനി രാജവെമ്പാല കടിച്ചാലും പേടിക്കേണ്ട; കോക്ടെയിൽ ആന്‍റിവെനം വികസിപ്പിച്ച് ഗവേഷകർ

ഇന്ത്യയില്‍ പാമ്പുകടിച്ചുണ്ടാകുന്ന മരണങ്ങളും അപകടങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ എല്ലാ ഇനം മൂർഖൻ പാമ്പുകളുടെയും വിഷം നിർവ്വീര്യമാക്കാൻ ശേഷിയുള്ള ആന്‍റിവെനം വികസിപ്പിച്ച് ഗവേഷകർ. ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്‍റെ സഹായത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരാണ് ഈ ആന്‍റിവെനം വികസിപ്പിച്ചത്.

എല്ലാ മൂർഖൻ പാമ്പുകളുടെയും വിഷം പ്രതിരോധിക്കുന്ന ആന്‍റിവെനം ഇല്ലാത്ത സാഹചര്യത്തിൽ ഈ മുന്നേറ്റം ആരോഗ്യമേഖലയിൽ വലിയ ആശ്വാസമാണ് നൽകുന്നത്. ലോകത്താകമാനം പാമ്പുകടിയേറ്റ് പ്രതിവർഷം 100000 പേരാണ് മരിക്കുന്നത്. ഇതിൽ പകുതിയും ഇന്ത്യയിലാണ്. പാമ്പുകടിയേറ്റവരെ ചികിത്സിക്കാൻ നിലവിലുള്ള മരുന്നുകൾ പരിമിതി നേരിടുന്ന സാഹചര്യത്തിലാണ് പുതിയ ആന്‍റിവെനം വികസിപ്പിച്ചെടുത്തത്.

സ്പെക്ടക്ൾഡ് കോബ്ര, മോണോത്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ മൂർഖൻ പാമ്പുകളുടെ വിഷത്തെ തടയാൻ ശേഷിയുള്ളതാണ് പുതിയ ആന്‍റിവെനം. വിവിധ തരത്തിലുള്ള മൂർഖൻ പാമ്പിന്‍റെ വിഷത്തെ നിർവീര്യമാക്കാൻ ശേഷിയുള്ള അഞ്ച് നാനോ ബോഡികളുടെ സംയോജിത നാനോ ബോഡി ആന്‍റി വെനമാണ് വികസിപ്പിച്ചെടുത്തത്. കോക്ടെയിൽ ആന്‍റിവെനത്തിന്‍റെ ലാബ് ടെസ്റ്റ് പൂർത്തിയായെങ്കിലും മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചിട്ടില്ല. അതേസമയം എലികളിൽ നടത്തിയ പരീക്ഷണം വിജയകരമായിരുന്നു. രാജവെമ്പാലയുടെ കടിയേറ്റ ആരുടെയും ജീവൻ ഇതുവരെയും രക്ഷിക്കാൻ കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തിൽ കോക്ടെയിൽ ആന്‍റിവെനം വിജയകരമാവുകയാണെങ്കിൽ ആരോഗ്യമേഖലക്ക് മികച്ച നേട്ടമാകുമെന്ന് തീർച്ച.

Tags:    
News Summary - Researchers develop cocktail antivenom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.