നോറ വൈറസ് ബാധ നിയന്ത്രണത്തിൽ

കൊ​ച്ചി: കാ​ക്ക​നാ​ട്ട്​ സ്കൂ​ൾ കു​ട്ടി​ക​ളെ ബാ​ധി​ച്ച നോ​റ വൈ​റ​സ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യി ആ​രോ​ഗ്യ​വ​കു​പ്പ്. ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ര്‍ഥി​യെ ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് ഡി​സ്ചാ​ര്‍ജ് ചെ​യ്തു. പു​തു​താ​യി ആ​രും ചി​കി​ത്സ തേ​ടി​യി​ട്ടി​ല്ല. കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് വൈ​റ​സ് ബാ​ധ പ​ട​രാ​തി​രി​ക്കാ​ന്‍ പ്ര​തി​രോ​ധ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ജി​ല്ല ആ​രോ​ഗ്യ വി​ഭാ​ഗം ശ​ക്ത​മാ​ക്കി​യി​രു​ന്നു.

കാ​ക്ക​നാ​ട് സ്‌​കൂ​ളി​ലെ ഒ​ന്ന്, ര​ണ്ട്​ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 62 വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ളി​ല്‍ ചി​ല​ര്‍ക്കും ല​ക്ഷ​ണം പ്ര​ക​ട​മാ​യി​രു​ന്നു. തു​ട​ര്‍ന്ന് സ്റ്റേ​റ്റ് പ​ബ്ലി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ച ര​ണ്ടു സാ​മ്പി​ളും പോ​സി​റ്റി​വാ​യി. മൂ​ന്ന് കു​ട്ടി​ക​ള്‍ ചി​കി​ത്സ​തേ​ടു​ക​യും ചെ​യ്തി​രു​ന്നു.

ജി​ല്ല ആ​രോ​ഗ്യ​വ​കു​പ്പി​ല്‍നി​ന്നു​ള്ള സം​ഘം സ്‌​കൂ​ള്‍ സ​ന്ദ​ര്‍ശി​ച്ചു. ക്ലാ​സു​ക​ള്‍ താ​ല്‍ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ട്ട് ഓ​ണ്‍ലൈ​നാ​യി ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ള്‍ ന​ല്‍കി വ​രു​ക​യാ​ണ്. ശു​ചി​മു​റി​ക​ളും ക്ലാ​സു​ക​ളും അ​ണു​മു​ക്ത​മാ​ക്കി. സ്ഥി​തി​ഗ​തി​ക​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ക്ലാ​സ്​ വെ​ള്ളി​യാ​ഴ്ച പു​ന​രാം​രം​ഭി​ക്കും. നി​രീ​ക്ഷ​ണം തു​ട​രു​ന്ന​താ​യും ഡി.​എം.​ഒ ഡോ. ​എ​സ്. ശ്രീ​ദേ​വി അ​റി​യി​ച്ചു.

Tags:    
News Summary - Norovirus: no one has sought treatment recently

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.