Posted On
date_range Updated On
date_range വീണ്ടും വാനരവസൂരി: ഡൽഹിയിൽ നൈജീരിയൻ യുവതിക്ക് രോഗബാധ
ന്യൂഡൽഹി: രാജ്യത്ത് വാനരവസൂരി വീണ്ടും. ഡൽഹിയിൽ 30 വയസ്സുള്ള നൈജീരിയൻ യുവതിക്ക് രോഗബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞ പതിനാറാം തീയതിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ വാനരവസൂരി സ്ഥിരീകരിക്കുകയായിരുന്നു. നൈജീരിയൻ സ്വദേശിയാണെങ്കിലും കുറച്ച് നാളുകളായി ഇവർ രാജ്യം വിട്ടുപോയിട്ടില്ലെന്നാണ് വിവരം.
ഇതോടെ രാജ്യത്താകെ 14 പേർക്കാണ് വാനരവസൂരി സ്ഥിരീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.