Posted On
date_range Updated On
date_range 12,591 പേർക്ക് പുതുതായി കോവിഡ്, എട്ടു മാസത്തിനിടെ ഏറ്റവും ഉയർന്നതെന്ന് ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ എട്ടുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന ദൈനംദിന കോവിഡ് കേസുകളാണ് ഇത്. ഇതോടെ ചികിത്സയിലുള്ള കേസുകളുടെ എണ്ണം 65,286 ആയി ഉയർന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് മൂലം ഇതുവരെയുള്ള മരണം 5,31,230 ആയി. 24 മണിക്കൂറിനിടെ 40 മരണങ്ങളാണ് രേഖപ്പെടുത്തിയത്. അതിൽ 11 എണ്ണം കേരളത്തിൽ നേരത്തെ സംഭവിച്ചതും പിന്നീട് മരണ കാരണം കോവിഡാണെന്ന് തിരിച്ചറിഞ്ഞതുമാണ്.
ഇതുവരെ ആകെ 4.48 കോടി പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 5.46 ശതമാനവും പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 5.32 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.