Posted On
date_range Updated On
date_range 10,112 പുതിയ കോവിഡ് കേസുകൾ; ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 7.03 ശതമാനമായി ഉയർന്നു
ന്യൂഡൽഹി: ഞായറാഴ്ചയും ഇന്ത്യയിൽ കോവിഡ് കേസുകൾ 10,000 കടന്നു. 10,112 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. സജീവ കേസുകൾ 67,806 ആയി ഉയർന്നു.
ഇതുവരെ 4.48 കോടി പേർക്കാണ് രോഗം ബാധിച്ചത്. 5.31 ലക്ഷം മരണങ്ങളും നടന്നു. കഴിഞ്ഞ ദിവസം 29 കോവിഡ് മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. അതിൽ ഏഴെണ്ണം കേരളത്തിൽ നേരത്തെ നടന്നത് കോവിഡ് മൂലമാണെന്ന് തിരച്ചറിഞ്ഞ മരണങ്ങളാണ്.
ദൈനംദിന കോവിഡ് സ്ഥിരീകരണ നിരക്ക് 7.03 ശതമാനവും പ്രതിവാര കോവിഡ് സ്ഥിരീകരണ നിരക്ക് 5,.43 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.