ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രുത്തൽ; ലാബ്​ പരിശോധന റിപ്പോർട്ടുകൾക്ക്​ ക്യുആർ കോഡ്​ നിർബന്ധം

പാ​ല​ക്കാ​ട്​: എ​ല്ലാ ലാ​ബ്​ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കും കാ​ലി​േ​ബ്ര​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കും ക്യു​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​ക്കി നാ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ർ​ഡ്​ ഫോ​ർ ടെ​സ്​​റ്റി​ങ്​ ആ​ൻ​ഡ്​​ കാ​ലി​ബ്രേ​ഷ​ൻ ല​േ​ബാ​റ​ട്ട​റീ​സ്​ (എ​ൻ.​എ.​ബി.​എ​ൽ) ഉ​ത്ത​ര​വി​റ​ക്കി. റി​േ​​പ്പാ​ർ​ട്ടു​ക​ളി​ലെ കൃ​ത്രി​മം ത​ട​യാ​നും ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണി​ത​്.

ഇ​ത​നു​സ​രി​ച്ച്, ലാ​ബു​ക​ൾ ന​ൽ​കു​ന്ന എ​ല്ലാ പ​രി​ശോ​ധ​ന റി​പ്പോ​ർ‌​ട്ടു​ക​ളി​ലും കാ​ലി​ബ്രേ​ഷ​ൻ‌ സ​ർ‌​ട്ടി​ഫി​ക്ക​റ്റു​ക​ളി​ലും ക്യു​ആ​ർ കോ​ഡ് ന​ൽ​ക​ണം. അ​വ മൊ​ബൈ​ൽ ഫോ​ണി​ലോ മ​റ്റ്​ ഉ​പ​ക​ര​ണ​ങ്ങ​ളി​ലോ ക്യു​ആ​ർ സ്കാ​നി​ങ്​ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് സ്കാ​ൻ ചെ​യ്ത്​ ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്താ​ൻ സാ​ധി​ക്കും.

ക്യു​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ലൂ​ടെ കെ​ട്ടി​ച്ച​മ​ച്ച​തും ആ​ധി​കാ​രി​ക​ത ഇ​ല്ലാ​ത്ത​തു​മാ​യ ടെ​സ്​​റ്റ്​ റി​പ്പോ​ർ​ട്ടു​ക​ൾ വി​നി​മ​യം ചെ​യ്യു​ന്ന​ത്​ ത​ട​യാ​നാ​വും. ഇ​തു​വ​ഴി രോ​ഗി​ക​ളു​ടെ താ​ൽ​പ​ര്യ​വും ലാ​ബു​ക​ളു​ടെ സ​ൽ​പേ​രും സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന്​ എ​ൻ.​എ.​ബി.​എ​ൽ അ​റി​യി​ച്ചു. കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ നാ​ഷ​ന​ൽ ക്വാ​ളി​റ്റി കൗ​ൺ​സി​ലി​ന്​ കീ​ഴി​ലു​ള്ള അ​ക്ര​ഡി​റ്റേ​ഷ​ൻ ബോ​ഡി​യാ​ണ് എ​ൻ.​എ.​ബി.‌​എ​ൽ.

Tags:    
News Summary - Ensuring that authority; Mandatory QR code for lab test reports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.