Representational Image
Posted On
date_range Updated On
date_range ഡോക്ടർമാരുടെ ചട്ടപ്പടി സമരം ഇന്നു മുതൽ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കെ.ജി.എം.സി.ടി.എ നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല ചട്ടപ്പടി സമരം. അധ്യയനവും രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളിൽനിന്ന് വിട്ടു നിൽക്കും. ഒ.പിയിൽ ഒരു ഡോക്ടർ നിശ്ചിത സമയത്ത് നിശ്ചിത രോഗികളെ മാത്രമേ പരിശോധിക്കൂ. ബാക്കി സമയം നാഷനൽ മെഡിക്കൽ കമീഷൻ നിർദേശിക്കുന്ന പ്രകാരമുള്ള അധ്യയന പ്രവർത്തനം നടത്തും.വാർഡിൽ നിശ്ചിത പരിധിയെക്കാൾ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനകം ചെയ്തു തീർക്കാവുന്ന ശസ്ത്രക്രിയ മാത്രം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.