ഒന്നും രണ്ടുമല്ല, സ്ത്രീയുടെ കണ്ണിൽ നിന്ന് ഡോക്ടർ നീക്കിയത് 23 കോൺടാക്ട് ലെൻസുകൾ -VIDEO

ണ്ണ് വേദനയുമായി ക്ലിനിക്കിലെത്തിയ സ്ത്രീയെ പരിശോധിച്ച ഡോക്ടർ ഞെട്ടി. കണ്ണിനുള്ളിൽ കണ്ടത് കോൺടാക്ട് ലെൻസുകളുടെ ഒരു കൂമ്പാരം. കൺപോളക്കുള്ളിൽ മറഞ്ഞിരിക്കുകയായിരുന്ന ലെൻസുകൾ പുറത്തെടുത്ത് എണ്ണി നോക്കിയപ്പോൾ 23 എണ്ണമാണ് ഉണ്ടായിരുന്നത്.

കലിഫോർണിയ ഐ അസോസിയേറ്റ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് കണ്ണിൽ നിന്ന് കോൺടാക്ട് ലെൻസുകൾ നീക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തത്. ഡോ. കാതറീന കുർതീവയാണ് ഈ പേജിന്‍റെ ഉടമ.

ക്ലിനിക്കിലെത്തിയ സ്ത്രീ കോൺടാക്ട് ലെൻസ് ധരിച്ചുകൊണ്ടായിരുന്നു ദിവസവും ഉറങ്ങാൻ കിടക്കാറെന്ന് ഡോക്ടർ വിശദീകരിക്കുന്നു. ഇത് ഉറക്കത്തിൽ കൺപോളക്കിടയിലേക്ക് മാറും. ഇക്കാര്യം ഓർക്കാതെ രാവിലെ വീണ്ടും പുതിയ ലെൻസ് ഉപയോഗിക്കും. അങ്ങനെ തുടർച്ചയായി 23 ദിവസത്തിന് ശേഷമാണ് ഇവർ ക്ലിനിക്കിലെത്തിയത്.


കോൺടാക്ട് ലെൻസ് ധരിച്ചുകൊണ്ട് ഒരിക്കലും ഉറങ്ങരുതെന്നാണ് ഡോക്ടർ നൽകുന്ന മുന്നറിയിപ്പ്. ലെൻസുകൾ പുറത്തെടുക്കുന്ന വിഡിയോ വൈറലായിരുന്നു.

ഇത്രയേറെ ദിവസം ലെൻസുകൾ കണ്ണിൽ കിടന്നിട്ടും സ്ത്രീക്ക് ഓർത്തെടുക്കാൻ പറ്റാത്തതെന്തുകൊണ്ടാണെന്ന് ചിലർ കമന്‍റിൽ ചോദിക്കുന്നു. ഒരു കണ്ണിൽ മാത്രമേ ലെൻസ് ഉപയോഗിക്കുന്നുള്ളുവോയെന്ന് മറ്റു ചിലരുടെ ചോദ്യം. ചിലർക്ക് ഒരു കണ്ണിൽ മാത്രമേ ലെൻസ് ഉപയോഗിക്കേണ്ട ആവശ്യം വരാറുള്ളൂവെന്നാണ് കമന്‍റിൽ തന്നെ മറ്റൊരാൾ നൽകുന്ന മറുപടി. 

Tags:    
News Summary - Doctor removes 23 contact lenses from patient's eye who slept with them every night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.