Posted On
date_range Updated On
date_range കോവിഡ്: 24 മണിക്കൂറിനിടെ മരിച്ചത് ആറുപേർ
ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ ആറുപേർ കോവിഡ് മൂലം മരിച്ചു. ഇന്ന് രാവിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഏഴുമരണങ്ങളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ ഒരു മരണം കേരളത്തിൽ മുൻപ് നടന്നതാണ്. പിന്നീട് കോവിഡ് മൂലമാണെന്ന് തരിച്ചറിഞ്ഞ് കോവിഡ് പട്ടികയിലേക്ക് മാറ്റിയതാണ്. ഇതോടെ ആകെ മരണങ്ങൾ 5,31,839 ആയി ഉയർന്നു.
473 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകൾ 7,623 ആയി കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ 0.02 ശതമാനം പേർക്കാണ് നിലവിൽ രോഗമുള്ളത്. രോഗശമന നിരക്ക് 98.80 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.