ആയൂര്‍ഗ്രീന്‍ ആയുര്‍വേദ ആശുപത്രി സ്ഥാപകൻ ഡോ. സക്കറിയ കെ.എന്‍. കോസിഡിസി ദേശീയ പുരസ്കാരത്തിന് അർഹനായി

എടപ്പാൾ: ആയൂര്‍ഗ്രീന്‍ ആയുര്‍വേദ ആശുപത്രി സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. സക്കരിയ കെ.എന്‍. കൗൺസിൽ ഓഫ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ആന്റ് ഇൻവെസ്റ്റ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ (കോസിഡിസി)യുടെ ദേശീയ പുരസ്കാരത്തിന് അർഹനായി. കോയമ്പത്തൂരില്‍ നടന്ന ചടങ്ങില്‍ രാജ്യത്തെ മികച്ച നേട്ടം കൈവരിച്ച സംരംഭകര്‍ക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം നല്‍കിയത്.

ആയുര്‍വേദ ചികിത്സയിലൂടെ ആരോഗ്യ രംഗത്ത് മികച്ച സേവനം നല്‍കുന്നതിനും രാജ്യത്തെ സംരംഭക മേഖലയെ ശക്തിപ്പെടുത്തുന്നതിനും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ആയൂര്‍ഗ്രീന്‍ ആശുപത്രി ഈ പുരസ്കാരത്തിന് അര്‍ഹരായതെന്ന് കോസിഡിസി വിലയിരുത്തിയത്. ദേശീയതലത്തില്‍ സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളുടെയും വ്യവസായ വികസന കോര്‍പറേഷനുകളുടെയും സംഘടനയായ കോസിഡിസി, രാജ്യത്തെ മികച്ച സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓരോ വര്‍ഷവും ദേശീയ പുരസ്കാരം നല്‍കാറുണ്ട്.

2023ലെ പുരസ്കാരം ഡിസംബര്‍ 15ന് കോയമ്പത്തൂരില്‍ നടന്ന ചടങ്ങില്‍ കോസിഡിസി സെക്രട്ടറി ആര്‍. സേതും പ്രസിഡന്റ് ഹൻസ് രാജ് റായ് വര്‍മ ഐ.എ.സും ചേര്‍ന്ന് നൽകിയ പുരസ്കാരം ഡോ. സക്കരിയയും മെഡിക്കൽ ഡയറക്ടർ ഡോ. ഹബീബുള്ളയും ഏറ്റുവാങ്ങി. ആയൂര്‍ഗ്രീന്‍ ആശുപത്രിയുടെ ഈ നേട്ടം കേരളത്തിലെ സംരംഭക മേഖലയുടെയും ആയുര്‍വേദ ചികിത്സാ രംഗത്തിന്റെയും അഭിമാനമാണ്.

Tags:    
News Summary - Ayurgreen Ayurveda Hospital founder Dr. Zakaria K.N. won the COSIDICI National Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.