Posted On
date_range Updated On
date_range 105.7 കോടി വാക്സിൻ ഡോസുകൾ നൽകിയെന്ന് കേന്ദ്രം
ന്യൂഡൽഹി: കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 105.7 കോടിയിലധികം (1,05,78,05,425) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് കൈമാറിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 12 കോടിയിൽ അധികം (12,02,54,104) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറിൽ 12,30,720 ഡോസ് വാക്സിനുകൾ മാത്രമാണ് വിതരണം ചെയ്തത്. രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 102.27 കോടി (1,02,27,12,895) പിന്നിട്ടു.
14,306 പേർക്ക് പുതുതായി കോവിഡ് ബാധിച്ചു. നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 1,67,695 പേരാണ്. 239 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18,762 പേർ സുഖം പ്രാപിച്ചു. 443 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.